കേരളത്തിലെ ജലാശയങ്ങളിൽ കാണുന്ന ഒരു പരൽമീനാണ് കടുങ്ങാലി (ശാസ്ത്രനാമം:Pethia ticto). ശുദ്ധജലമത്സ്യമായ ഈ മത്സ്യത്തെ അക്വേറിയങ്ങളിൽ അലങ്കാരമത്സ്യമായി ഉപയോഗിക്കാറുണ്ട്. വെള്ളി നിറത്തിലും സ്വർണ്ണനിറത്തിലുമുള്ള ദേഹത്തിൽ രണ്ട് പുള്ളികളാണ് ഈ മത്സ്യത്തെ തിരിച്ചറിയാനുള്ള അടയാളം. ഒരെണ്ണം ചെകിളയോട് ചേർന്നും രണ്ടാമത്തേത് വാലിനോട് ചേർന്നും കാണപ്പെടുന്നു. ശരാശരി 4 ഇഞ്ച് (10 സെന്റീമീറ്റർ) വരെയാണ് കടുങ്ങാലി പരലിന്റെ വലിപ്പം.

Ticto Barb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. ticto
Binomial name
Pethia ticto
(F. Hamilton, 1822)
  • "Barbus ticto". Integrated Taxonomic Information System. Retrieved May 12, 2004.
  • "Ticto Barb". Drs. Foster & Smith's LiveAquaria.com. Retrieved December 15, 2004.
"https://ml.wikipedia.org/w/index.php?title=കടുങ്ങാലി&oldid=3239021" എന്ന താളിൽനിന്ന് ശേഖരിച്ചത്