പവിഴവള്ളി
(കടലപ്പൂവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളരെ വേഗം പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് പവിഴവള്ളി (Coral Vine). (ശാസ്ത്രീയനാമം: Antigonon leptopus).കടലപ്പൂവ് എന്നും പേരുണ്ട്. പിങ്ക് നിറത്തിൽ ആകർഷകമായ പൂവുകളാണ് ഈ ചെടിക്കുള്ളത്. കേരളത്തിൽ ഒരു അലങ്കാരമെന്ന നിലയ്ക്ക് കൊണ്ടുവന്ന ഈ ചെടി ഇന്ന് ജൈവാധിനിവേശം നടത്തുന്ന ചെടികളിലൊന്നായി മാറിയിരിക്കുന്നു. 13 മീറ്ററോളം ഉയരത്തിൽ പടർന്നുകയറാനുള്ള കഴിവ് ഈ വള്ളിച്ചെടിക്കുണ്ട്. തേനീച്ചകൾ ധാരാളമായി ഈ ചെടിയുടെ പൂവിൽ നിന്നും തേൻശേഖരിക്കാറുണ്ട്. ഹൃദയാകൃതിയിൽ ഇരുണ്ട പച്ചനിറത്തിലുള്ള ഇലയാണ് ചെടിക്കുള്ളത്. മെക്സിക്കൊ ആണ് ഈ ചെടിയുടെ ജന്മദേശം. വിത്തുകളിലൂടെയും വളളിയുടെ മണ്ണിൽ തൊടുന്ന ഭാഗങ്ങളിൽ നിന്നും പുതിയ ചെടിയുണ്ടാകും.
പവിഴവള്ളി Antigonon | |
---|---|
Antigonon leptopus in Réunion. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. leptopus
|
Binomial name | |
Antigonon leptopus Hook. & Arn.
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
പവിഴവള്ളി-ഇല, പൂവ്
-
പവിഴവള്ളി- പൂക്കൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.plantoftheweek.org/week184.shtml Archived 2011-11-03 at the Wayback Machine.
വിക്കിസ്പീഷിസിൽ Antigonon leptopus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Antigonon leptopus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.