കേരളത്തിലെ പ്രശസ്തനായ പടയണി ആചാര്യനായിരുന്നു കടമ്മനിട്ട രാമൻ നായർ ആശാൻ, പൂർണ്ണനാമം മേലേത്തറയിൽ രാമൻനായർ ആശാൻ. പടയണിയുടെ കുലപതി എന്ന ഖ്യാതി നേടിയ ആശാൻ ആണ് രാമൻ നായർ പടയണിക്ക് കേരളത്തിലെ ആദ്യത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. മലയാളത്തിലെ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ പിതാവാണ് രാമൻനായർ ആശാൻ. പ്രശസ്ത പടയണി കലാകാരൻ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ പടയണി ആശാൻ രാമൻനായർ ആശാനാണ്. കാളൻ പുരസ്കാര ജേതാവായ കടമ്മനിട്ട വാസുദേവൻ പിള്ള ഏർപ്പെടുത്തിയ പ്രഥമ പടയണി പുരസ്കാരം രാമൻനായർ ആശാൻ എന്ന പേരിലാണ് നൽകുന്നത്.