കടവല്ലൂരന്യോന്യം എന്ന വേദമത്സരപ്പരീക്ഷയിൽ മേലേക്കിടയിലുള്ള പരീക്ഷ. കടവല്ലൂർ ശ്രീരാമക്ഷേത്രത്തിൽ വച്ച് തൃശൂർയോഗക്കാരും തിരുനാവായയോഗക്കാരും എല്ലാ വർഷവും (തുലാം 30-നു മുതൽ) നടത്തുന്ന ഋഗ്വേദ പരീക്ഷയാണ് കടവല്ലൂരന്യോന്യം. വാരമിരിക്കുക, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് വിഷയങ്ങൾ. കടന്നിരിക്കലിനു മേലുള്ളതാണ് വലിയ കടന്നിരിക്കൽ. ഇതു വിജയിക്കുന്ന ആളിന് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് .

"https://ml.wikipedia.org/w/index.php?title=കടന്നിരിക്കൽ&oldid=1170612" എന്ന താളിൽനിന്ന് ശേഖരിച്ചത്