കടക്കാട് ശ്രീ ഭദ്രകാളീ ക്ഷേത്രം
പന്തളം പത്തനംതിട്ട റൂട്ടിൽ 1.5 കിലോമീറ്റർ കിഴക്കു മാറി കടയ്ക്കാട് ശ്രീ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്ന കോലപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ[അവലംബം ആവശ്യമാണ്]. ഈ ക്ഷേത്രത്തിൽ എല്ലാ മലയാളമാസത്തെയും നാലാമത്തെ വെള്ളിയാഴ്ച നടത്തി വരാറുള്ള വിശേഷാൽ ഗുരുതി പുഷ്പാഞ്ജലി വഴിപാട് കഴിക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തിവരുന്നു[അവലംബം ആവശ്യമാണ്].