കഞ്ചർഭട്ട് സമുദായം
മഹാരാഷ്ട്രയിലെ വിചിത്രമായ ചില അനാചാരങ്ങൾ പിൻതുടർന്ന വിഭാഗമാണ് കഞ്ചർഭട്ട് സമുദായം. വിവാഹം അംഗീകരിക്കുന്നതിന് പണം വാങ്ങുക, ആദ്യരാത്രിയിൽ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. [1]
കന്യകാത്വ പരിശോധന
തിരുത്തുക400 വർഷങ്ങളായി സമുദായത്തിനിടയിൽ നിലനിൽക്കുന്ന അനാചാരമാണിത്. വിവാഹിതയായ ഏതേലും യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാൽ ആ വിവാഹം അസാധുവാക്കപ്പെടും. വിചിത്രമായ ആചാരം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോൾ. [2]
അനാചാരങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം
തിരുത്തുക‘Stop the V-Ritual’ എന്ന പേരിൽ 40 പേരടങ്ങുന്ന ഒരു സംഘമാണ് ഇത്തരം അനാചാരങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നത്. കഞ്ചർഭട്ട് സമുദായത്തിൽ വധുവിന്റെ കന്യകാത്വ പരിശോധനയെന്ന ദുരാചാരം പതിവാണ്. [3]
അനുകൂലിച്ചും മാർച്ച്
തിരുത്തുക2018ൽ പൂനെയിൽ 200 സ്ത്രീകൾ ഈ അനാചാരത്തെ അനുകൂലിച്ച് കൊണ്ട് മാർച്ച് നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരമാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സ്റ്റോപ് വി റിച്ച്വൽ ഗ്രൂപ്പ് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. [4]
അവലംബം
തിരുത്തുക- ↑ https://indianexpress.com/article/gender/the-humiliating-virginity-tests-for-brides-a-reality-in-indias-kanjarbhat-community-5051712
- ↑ https://www.firstpost.com/india/in-the-kanjarbhat-community-a-campaign-against-virginity-tests-is-slowly-gaining-ground-4443209.html
- ↑ https://www.thehindu.com/news/national/other-states/kanjarbhat-caste-panchayats-test-of-virginity-kicks-a-row/article25914354.ece
- ↑ https://www.indiatimes.com/news/sports/women-of-kanjarbhat-community-are-marching-for-a-ridiculous-reason-don-t-ban-virginity-tests-342267.html