കച്ച് ബസ്റ്റാർഡ് സങ്കേതം
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ കച്ച് ജില്ലയിൽ നലിയ താലൂക്കിലെ ജഖു വില്ലേജിൽ സ്ഥിതിചെയ്യുന്ന സങ്കേതമാണ് കച്ച് ബസ്റ്റാർഡ് സങ്കേതം. ഇത് കച്ച് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സങ്കേതം, ലാല-പർജാൻ സങ്കേതം എന്നീപേരുകളിൽ അറിയപ്പെടുന്നു. ഗുജറാത്തിലെ രണ്ട് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സങ്കേതത്തിൽ ഒന്നാണിത്. മറ്റേത് ജംനഗറിലാണ് സ്ഥിതിചെയ്യുന്നത്. 1992 ലാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിനെ(ഏറ്റവും ഭാരമുള്ള പറക്കുന്ന പക്ഷിയാണിത് ഒറ്റിഡിഡെ കുടുംബത്തിൽപ്പെടുന്നു.) സംരക്ഷിക്കുന്നതിനായി ഈ സങ്കേതം പ്രഖ്യാപിച്ചത്. ഈ സങ്കേതം ഇപ്പോൾ 2 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. ഇതിനുചുറ്റുപാടും വേലികെട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമാണിത്.[1][2][3][4][5] ഇത് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിയുടെ മുട്ടയിടൽ സങ്കേതമായതുകൊണ്ട് ഈ പ്രദേശത്തിന്റെ വിസ്തൃതിവർദ്ധിപ്പിക്കാനുള്ള അനേകം നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ കന്നുകാലികളുടെ സംഖ്യ ഈ പക്ഷിക്ക് ഭീഷണിഉയർത്തുന്നു.
Kutch Bustard Sanctuary કચ્છ ઘોરાડ અભયારણ્ય Kachchh Great Indian Bustard Sanctuary | |
---|---|
national park | |
Great Indian bustard | |
Coordinates: 23°13′08″N 68°42′50″E / 23.219°N 68.714°E | |
Country | India |
State | Gujarat |
District | Kutch District |
Kutch Bustard Sanctuary | July 1992 |
• ആകെ | 2 ച.കി.മീ.(0.8 ച മൈ) |
• Official | Gujarati, Hindi |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | GJ |
Nearest city | Jakhau near Kutch |
Governing body | Government of India, Government of Gujarat |
വെബ്സൈറ്റ് | gujaratindia |
See also
തിരുത്തുകReferences
തിരുത്തുക- ↑ "Kutch Bustard Sanctuary". Forest Department, Government of Gujarat. Archived from the original on 2012-12-19. Retrieved 2010-02-11.
- ↑ "Kachchh Great Indian Bustard Sanctuary". FORESTS & ENVIRONMENT DEPARTMENT, Government of Gujarat. Archived from the original on 2009-12-28. Retrieved 2010-02-19.
- ↑ "The Great Indian Bustard (Ardeotis nigriceps) on the verge of extinction" (pdf). pp. 1108–1109. Retrieved 2010-02-11.
- ↑ "Forest dept's new mission: Save the Great Indian Bustard". Indian Express Newspaper. 2008-08-28. Archived from the original on 2012-10-02. Retrieved 2010-02-11.
- ↑ "Great Indian Bustard thrives in Kutch sanctuary". Indian Express Newspaper. 1999-11-08. Archived from the original on 2005-03-29. Retrieved 2010-02-11.