കച്ചേരാ (സിക്കുമതം)
പ്രത്യേകമായി തയ്യാറാക്കിയ വഌഇകൊണ്ട് കെട്ടിനിർത്താവുന്ന ഇറക്കം കുറഞ്ഞ ഒരുതരം അടിവസ്ത്രമാണ് കച്ചേരാ (Kacchera). (പഞ്ചാബി: ਕਛੈਰਾ) അല്ലെങ്കിൽ കച്ചാ (Kaccha) (ਕਛਾ). സിക്കുമതത്തിൽ പെട്ടവരുടെ അഞ്ചു കെ-കളിൽ പെട്ട ഒന്നാണിത്1699 -ൽ ഗുരു ഗോബിന്ദ് സിംഗാണ് ഇതു ധരിക്കണമെന്ന് നിർബന്ധം കൊണ്ടുവന്നത്. പുരുഷന്മാരും വനിതകളും ഇതു ധരിക്കും.