കക്കൂസ്
ശൗചാലയം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലമൂത്ര വിസർജ്ജനം നടത്താൻ ഉപയോഗിക്കുന്ന മുറിയാണു കക്കൂസ് അഥവാ ശൗചാലയം (പഴയ മലയാളം: മറപ്പുര, വെളിപ്പുര). വീടുകളിലും, ഓഫീസ് പരിസരത്തും, കെട്ടിടങ്ങളിലും കക്കൂസ് നിർമ്മിക്കൽ ആവശ്യമാണ്. തുറന്ന പ്രദേശത്തുള്ള വിസർജ്ജനം മൂലമുള്ള രോഗാണുസംക്രമണം ഒരു പരിധിവരെ തടയാൻ മനുഷ്യന് ഇത് ഉപകരിക്കുന്നു.
നവംബർ 19 ലോക കക്കൂസ് ദിനം
തിരുത്തുകനവംബർ 19 ലോക കക്കൂസ് ദിനമായി ആചരിക്കുന്നു. ലോകത്തെ 250 കോടി ജനങ്ങൾ ശരിയായ ശുചിത്വ സംവിധാനങ്ങളില്ലാത്തതിനാൽ അനുഭവിക്കുന്ന യാതനകൾക്ക് അറുതിവരുത്താനും, "ലോക ശുചിത്വം" എന്ന വെല്ലുവിളി നേരിടാനും. കക്കൂസുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിശ്വാസങ്ങൾക്കും മറ്റുമെതിരായ ബോധവൽക്കരണം നടത്താനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. യുണിസെഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയാണ് ഈ ദിനാചരണം നടക്കുന്നത്. [1] [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-01. Retrieved 2012-11-19.
- ↑ http://www.worldtoiletday.org/