കക്കരി

(കക്കരിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളരിയോട് രൂപസാദൃശ്യമുള്ള വാർഷിക വള്ളിച്ചെടി. കുടുംബം: കുക്കുർബിറ്റേസീ. ശാസ്ത്രനാമം: കുക്കുമിസ് സറ്റൈവസ്. മുള്ളൻ വെള്ളരിയെന്നും പേരു്. ഉത്തരേന്ത്യയിൽ കൃഷിചെയ്തുവരുന്നു. മഞ്ഞനിറമുള്ള പൂക്കളും ചെറുവെള്ളരിക്കയോളം വലിപ്പമുള്ള കായ്കളുമുണ്ട് . സൂര്യാഘാതത്തിൽനിന്നു രക്ഷനേടാൻ ഉത്തരേന്ത്യക്കാർ കക്കരിക്കായ്കൾ പച്ചയായി ഭക്ഷിക്കും. പോഷകസമ്പന്നമായ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു. വിത്ത് മൂത്രവർധകമാണ്. രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഔഷധമാണ് കക്കരി . ധാരാളം മിനറൽസ് അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന് ഇത് ധാരാളം മിനറൽസ് നൽകുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കക്കരിക്ക. സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് എന്നിവയെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള കാൽസ്യം ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും ബലത്തിനും സഹായിക്കുന്നുണ്ട്. ചെറിയ കുട്ടികളിൽ പേശീവേദന പല വിധത്തിലാണ് അവരെ കുടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് പലപ്പോഴും കക്കരിക്ക സഹായിക്കുന്നുണ്ട്. ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം തടയാൻ കക്കരിക്ക സഹായിക്കുന്നു ,അതായത് ദഹന പ്രശ്നങ്ങൾക്ക് പരിഹരിയായി കക്കരിക്ക ഉപയോഗിക്കാം. കക്കരിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, സിലിക്ക, വിറ്റാമിൻ എ, വിറ്റാമിൻ സി, ക്ലോറോഫിൽ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. ലാരിസിറെസിനോൾ, പിനോറെസിനോൾ, സെക്കോയിസോളാരിസെറിനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാണ് കക്കിരി.



നിരവധി കാൻസർ ഘടകങ്ങൾ ചെറുക്കാൻ ഇവ സഹായിക്കുന്നു. കാർസിനോമ, ലൈംഗിക ഗ്രന്ഥി കാൻസർ, സ്ത്രീകളുടെ ആന്തരിക പ്രത്യുത്പാദന അവയവ കാൻസർ, അഡിനോകാർസിനോമ എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കാൻ കക്കിരിക്ക് കെൽപുണ്ട്. കുറഞ്ഞ കലോറിയും ഉയർന്ന ജലവും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കക്കിരി ഒരു മികച്ച ഭക്ഷണമാണ്. കക്കിരിയിലെ ഉയർന്ന ജലാംശവും ഭക്ഷ്യനാരുകളും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത മലബന്ധത്തിന് പരിഹാരം കാണാനും കക്കിരിക്ക ഗുണം ചെയ്യും. കക്കിരിയിൽ 95% വെള്ളമാണ്. ഇത് ശരീരത്തെ ജലാംശം നിലനിർത്തുകയും വിഷവസ്തുക്കളെ നീക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ ഭൂരിഭാഗവും കക്കിരിയിൽ അടങ്ങിയിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=കക്കരി&oldid=3741428" എന്ന താളിൽനിന്ന് ശേഖരിച്ചത്