കം‌ഫർട്ട് വുമൺ:സ്ലേവ് ഓഫ് ഡെസ്റ്റിനി

ഫിലിപ്പിൻസിൽ നിന്നുളള കംഫർട്ട് വുമൺ മരിയ റോസ ഹെൻസൺ എഴുതി തൊണൂറുകളിൽ പുറത്തുവന്ന ആത്മകഥാ പുസ്തകമാണ് 'കം‌ഫർട്ട് വുമൺ:സ്ലേവ് ഒാഫ് ഡെസ്റ്റിനി'.രണ്ടാം ലോകമഹായുദ്ധക്കാലത്ത് ലൈംഗിക അടിമകളുടെ ദുരിതജീവിതം കാട്ടിതരുന്നു ഇൗ പുസ്തകം.പ്രതികുലസാഹചര്യങ്ങളിലുടെ കടന്നുപോയ മരിയയുടെ ജീവിതം അർത്ഥവത്താകുന്നത് 50 വർഷങ്ങൾ ഉളളിലൊതുക്കിയ രഹസ്യം പുറത്തുപറയുമ്പോഴാണ്[1]. 1943 ഏപ്പ്രിലിലാണ് 14 കാരിയായ മരിയ റോസയെ ഫിലിപ്പിൻസിൽ അധിനിവേശം നടത്തിയ ജപ്പാൻ സൈന്യം കംഫർട്ട് വുമണായി ലൈംഗികതൊഴിലിലേക്ക് ബലാൽക്കാരമായി കൊണ്ടുവരുന്നത്.

പുസ്തകത്തിൽ നിന്ന്

തിരുത്തുക

“പ്രാതലോടെയാണ് ഞങ്ങൾ ദിവസം തുടങ്ങുന്നത്,ശേഷം മുറികൾ അടിച്ചുവാരി വൃത്തിയാക്കും.പിന്നെ താഴെ കുളിമുറിയിൽ പോയി ആകെയുളള വസ്ത്രമലക്കും,അതുകഴിഞ്ഞ് കുളിക്കും.കുളിമുറിക്ക് വാതിൽ പോലുമില്ലായിരുന്നു,അതുകൊണ്ട് പട്ടാളക്കാർക്ക് ഞങ്ങളെ കാണാം.ഞങ്ങൾ പൂർണ്ണനഗ്നരായിരിക്കും.അവർ ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കും.പ്രത്യേകിച്ച് എന്നെയും എന്റെ കുടെയുളള ഇളയവളെയും,ഞങ്ങൾക്ക് രണ്ടുപേർക്കുമാണ് ഗുഹ്യരോമങ്ങൾ പോലും വളർന്നിട്ടില്ലാത്തത്. രണ്ടു മണ്യായപ്പോൾ പട്ടാളക്കാർ എത്തി.എന്റെ ജോലി തുടങ്ങി.ഞാനവിടെ കിടന്നു.പട്ടാളക്കാർ ഒന്നിനുപുറകേ ഒന്നായി വന്ന് ബലാൽക്കാരമായി ഭോഗിച്ചു കടന്നുപോയി.എന്നും പന്ത്രണ്ട് മുതൽ ഇരുപതു വരെ പട്ടാളക്കാർ കൈയേറ്റം ചെയ്തു.ചിലപ്പോഴൊക്കെ അത് മുപ്പതു വരെയെത്തി.ട്രക്ക് ലോഡുകളിലാണ് അവർ സൈനികപാളങ്ങളിലെത്തിയത്.കാൽമുട്ട് ഉയർത്തിവച്ച് പാദം കിടക്കവിരിപ്പിൽ ഉൗന്നികൊണ്ട് ഞാൻ കിടന്നു,പ്രസവിക്കാൻ കിടക്കുന്നതുപോലെ.അവർക്ക് സംതൃപ്തി കിട്ടാതെ വന്നപ്പോഴൊക്കെ അവരുടെ ദേഷ്യം എന്റെ ശരീരത്തിൽ തീർത്തു.അക്രമത്തിനും അപമാനത്തിനും ഇരയാകാത്ത ദിവസങ്ങളില്ലായിരുന്നു.പട്ടാളക്കാർ എന്നെ ബലാത്സംഗം ചെയ്തപ്പോഴെല്ലാം ഞാനെരു പന്നിയാണെന്ന് എനിക്കു തോന്നി.ചിലപ്പോഴൊക്കെ ലൈംഗികാതിക്രമത്തിന്റെ സമയത്ത് അവർ എന്റെ വലതുകാൽ നാടയോ ബെൽറ്റോ കൊണ്ട് കെട്ടി ചുവരിൽ തറച്ചുവച്ച ആണിയിൽ കൊളുത്തിയിട്ടു.എന്റെ ശരീരമാകെ വിറച്ചു.രക്തം വാർന്നുപോകുന്ന പോലെ എനിക്കപ്പോൾ തോന്നി...”

  1. 2016 ഫെബ്രുവരി ലക്കം മാതൃഭുമി ജി.കെ&കറന്റ് അഫേഴ്സ്