ഔവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ

കൗമാരപ്രായത്തിലുള്ള കുട്ടികൾ വഴിതെറ്റുന്നത് തടയുന്നതിന് കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ പുതിയ പ്രസ്ഥാനമാണ് ഔവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ. കേരളത്തിലെ കുട്ടികളിൽ കുറ്റവാസനയും ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 'ഔവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ' എന്നപേരിൽ പദ്ധതി തയ്യാറാക്കുന്നത്.

ഇളം പ്രായത്തിൽ ലൈംഗികാനുഭൂതി തേടൽ, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കൽ, മോഷണം, സൈബർ കുറ്റങ്ങൾ എന്നിവയും വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന പി. വിജയന്റെ നേതൃത്വത്തിൽ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പേരിൽ കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച പദ്ധതിയാണ് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലാണ് നടപ്പാക്കുക.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-12. Retrieved 2012-07-11.