ഔയുട്ടുഖ് ദേശീയോദ്യാനം
ഔയുട്ടുഖ് ദേശീയോദ്യാനം കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഉപവിഭാഗമായ നുനാവട്ടിലെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ബാഫിൻ ദ്വീപിന്റെ കംബർലാൻഡ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1972 ൽ സ്ഥാപിതമായപ്പോൾ ഇത് ബാഫിൻ ഐലന്റ് ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്നുവെങ്കിലും 1976 ൽ പ്രദേശത്തെയും ചരിത്രത്തെയും നന്നായി പ്രതിഫലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നത്തെ പേരിലേക്ക് മാറ്റി. ആർട്ടിക് വന്യതയിലെ നിരവധി ഭൂപ്രദേശങ്ങൾ, ഫ്യോർഡുകൾ, ഹിമാനികൾ, ഐസ് ഫീൽഡുകൾ എന്നിവ ഇതിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നു. 1972 ൽ ഒരു ദേശീയ പാർക്ക് റിസർവ് ആയി സ്ഥാപിക്കപ്പെട്ടുവെങ്കിലും 2000 ൽ ഇത് ഒരു പൂർണ്ണ ദേശീയോദ്യാന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.
ഔയുട്ടുഖ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നുനാവട്, കാനഡ |
Nearest city | Pangnirtung, Qikiqtarjuaq |
Coordinates | 67°53′N 65°01′W / 67.883°N 65.017°W |
Area | 21,470 കി.m2 (8,290 ച മൈ) |
Established | 1972 |
Governing body | Parks Canada |
സ്ഥാനം
തിരുത്തുകനുനാവട്ടിലെ ബാഫിൻ ദ്വീപിൽ കംബർലാൻഡ് ഉപദ്വീപിലാണ് ഔയുട്ടുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആർട്ടിക് വൃത്തത്തിനുള്ളിലായാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഭാഗികമായി പെന്നി ഹൈലാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം 21,470 ചതുരശ്ര കിലോമീറ്റർ (8,290 ചതുരശ്ര മൈൽ)[2][note 1] വിസ്തൃതിയുള്ളതും കൂടാതെ 6,000 ചതുരശ്ര കിലോമീറ്റർ (2,300 ചതുരശ്ര മൈൽ) പെന്നി ഐസ് ക്യാപ്പുകൂടി ഉൾപ്പെട്ടിട്ടുള്ളതുമാണ്.[2][3]
അവലംബം
തിരുത്തുക- ↑ "Protected Planet | Auyuittuq National Park Of Canada". Protected Planet. Retrieved 2020-11-05.
- ↑ 2.0 2.1 Lawrence, R. D. (1985) [1983]. Canada's National Parks (2nd ed.). Toronto, Ontario: Collins. p. 17. ISBN 0-00-217458-8.
- ↑ "Auyuittuq National Park". Municipality of Pangnirtung. Archived from the original on 30 January 2019. Retrieved 30 January 2019.
കുറിപ്പുകൾ
തിരുത്തുക
കുറിപ്പുകൾ
തിരുത്തുക
- ↑ The Municipality of Pangnirtung website states that the park measures 19,089 ച. �കിലോ�ീ. (2.0547×1011 sq ft).