ഒ.വി. ഉഷ
മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ് ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ (ജനനം: നവംബർ 4, 1948 ). കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഒ.വി. ഉഷ | |
---|---|
ജനനം | മങ്കര, പാലക്കാട്, കേരളം, ഇന്ത്യ | 4 നവംബർ 1948
തൊഴിൽ | കവി, നോവലിസ്റ്റ്, ഗാനരചയിതാവ് |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | സ്നേഹഗീതങ്ങൾ, ഒറ്റചുവട് , ധ്യാനം |
അവാർഡുകൾ | മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2000) |
ബന്ധുക്കൾ | ഒ.വി. വിജയൻ (സഹോദരൻ) |
ജീവിതരേഖ
തിരുത്തുക1948 നവംബർ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ് ഒ.വി.ഉഷ.
പാലക്കാട് ഗവൺമെന്റ് മൊയൻസ് സ്കൂൾ, ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി. ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിച്ചു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
പ്രധാന കൃതികൾ
തിരുത്തുക- സ്നേഹഗീതങ്ങൾ
- ഒടച്ചുവട്
- ധ്യാനം
- അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
- ഷാഹിദ് നാമ(നോവൽ)
- നിലംതൊടാമണ്ണ് (കഥകൾ)
പുരസ്കാരങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണി
തിരുത്തുക- ഒ.വി. ഉഷയെക്കുറിച്ച് Archived 2008-01-07 at the Wayback Machine.
- ഉഷയുടെ കവിതകളെക്കുറിച്ചുള്ള നിരൂപണ ലേഖനം Archived 2016-03-05 at the Wayback Machine.