മറ്റു പിന്നോക്ക വിഭാഗ സംവരണം

(ഓ.ബി.സി. സംവരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടിക ജാതി -പട്ടിക വർഗ്ഗം ഒഴികെയുള്ള മറ്റു ജാതി /സമുദായങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന സംവരണമാണ് പിന്നോക്ക വിഭാഗ സംവരണം.സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന പിന്നോക്ക വിഭാഗ കമ്മീഷനുകളാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനൊ ഒഴിവാക്കുന്നതിനോ വേണ്ടിയുള്ള ശുപാർശ സർക്കാരിന് നൽകുന്നത്.സാധാരണ നിലയിൽ ശുപാർശ അംഗീകരിക്കേണ്ടതാണ്.പിന്നോക്ക വിഭാഗ പട്ടിക ഓരോ പത്ത് വർഷം തോറും പുതുക്കി നിശ്ചയിക്കേണ്ടതാണ്.ഏത് സമുദായത്തേയും പട്ടികയിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുന്നതിന് നിയമതടസമില്ല.സർക്കാർ ഉദ്യോഗത്തിൽ മതിയായ പ്രാധിനിത്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങളെ പതിനാറാം ചട്ടം നാലാം ഉപചട്ടം നൽകുന്ന അധികാരം ഉപയോഗിച്ച് ഉദ്യോഗ നിയമനങ്ങളിൽ സംവരണം നൽകുന്നതിനാണ് പിന്നോക്ക സമുദായമായി പ്രഖ്യാപിക്കുന്നത്.നിയമസഭയുൾപ്പടെയുള്ള ജനപ്രതിനിധി സഭകളിലെ പിന്നോക്കാവസ്ഥയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പ്രധാനമായി പരിഗണിക്കാറുണ്ട്.സംവരണം ലഭിക്കുന്നതിലൂടെ ഭരണ പങ്കാളിത്തമാണ് അർത്ഥമാക്കുന്നത്.

തിരുവിതാംകൂർ പിന്നോക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന നായർ,ബ്രാഹ്മണ,ക്ഷത്രിയ,അമ്പലവാസി സമുദായങ്ങൾക്ക് തിരുകൊച്ചി സംസ്ഥാനത്തും മലബാർ മേഖല ലയിച്ച് ഐക്യ കേരളം നിലവിൽ വന്ന് 1958 വരേയ്ക്കും സംവരണം ലഭിച്ചിരുന്നു.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരായി ഇന്ദിരാ സാഹ്നി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ 1992-ൽ വിധി പുറപ്പെടുവിച്ചു.മറ്റു പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പട്ടിക പുതുക്കി നിശ്ചയിക്കേണ്ടതാണെന്നും ഓരോ പത്ത് വർഷം കൂടുംതോറും ആവർത്തിക്കണമെന്നും സംസ്ഥാന തലത്തിൽ ഒരു കമ്മീഷനെ നിയമിക്കണമെന്നും ഉത്തരവിട്ടു. സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന ഹർജിയെ കോടതി തള്ളികളഞ്ഞിട്ടുണ്ട്.അതോടൊപ്പം പിന്നോക്ക വിഭാഗമായി പരിഗണിക്കുന്നതിന് ജാതിയും ഒരു ഘടകമായി നിരീക്ഷിച്ചു.