ഓൾഗ
ഒരു ജർമൻ-ബ്രസീലിയൻ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവർത്തകയായിരുന്നു ഓൾഗ. (ജനനം 1908 ഫെബ്രുവരി 12, മരണം 1942 ഏപ്രിൽ 23). മുഴുവൻ നാമം ഓൾഗ ബെനാരിയോ പ്രീസ്റ്സ് (Olga Benário Prestes)
ജീവിതം
തിരുത്തുകഒരു ഉന്നത ജൂത കുടുംബത്തിൽ ജനിച്ച ഓൾഗ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റു യൂത്ത് ഇന്റർനഷാണിൽ അംഗമാവുകയും ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തങ്ങൾ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവർത്തനത്തിൻറെ ഭാഗമായി ലൂയിസ് കാർലോസ് പ്രീസ്റ്സ് എന്ന സഖാവിനെ ബ്രസീലിലേക്ക് കടത്തുന്നതിനായി സൈനിക പരിശീലനം നേടിയിരുന്ന ഓൾഗയെയാണ് പാർട്ടി നിയോഗിച്ചത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന ബ്രസീലിലേക്ക് കടന്ന ഇരുവരും യാത്രക്കിടയിൽ പ്രണയത്തിൽ ആയി. ബ്രസീലിൽ വെച്ച് ലൂയിസും ഓൾഗയും പിടിക്കപ്പെടുകയും ഓൾഗയെ നാടു കടത്തുകയും ചെയ്തു. ഗർഭിണിയായിരുന്ന ഓൾഗക്ക് കടുത്ത പീഡനങ്ങൾ ആണ് ഹിറ്റ്‌ലറിന്റെ നാസി പടയാളികളിൽ നിന്ന് ലഭിച്ചത്. ജയിലിൽ വെച്ച് ഓൾഗ അനീറ്റ എന്ന കുഞ്ഞിനു ജന്മം നൽകി. ബ്രസീലിയൻ ജർമ്മൻ പോരാളിയായിരുന്ന ഓൾഗ നാസി ഭരണത്തിൻറെ കൊടും ക്രൂരതകളാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.
ഓൾഗയുടെ ജീവചരിത്രം എന്ന രീതിയിൽ ഓൾഗ എന്ന പേരിൽ ഒരു ബ്രസീലിയൻ ചിത്രം 2004 -ൽ ഇറങ്ങുകയുണ്ടായി.