ദന്തശാസ്ത്രത്തിന്റെ ഒരു പ്രധാനപ്പെട്ട ശാഖയാണ് ഓർത്തോഡോണ്ടിക്സ് ഇംഗ്ലീഷ്: Orthodontics. ദന്തവൈദ്യശാസ്ത്രത്തിലെ ആദ്യത്തെ സ്പെഷ്യൽറ്റി ശാഖയാണിത്. എഡ്വേർഡ് ഹാർട്ട്ലി ആംഗിൾ ആണ് ഈ ശാഖയുടെ പിതാവായി അറിയപ്പെടുന്നത്.[2] ദന്തക്രമരോഗനിർണയം, പ്രതിരോധിക്കുക, ക്രമം തെറ്റുന്നതിനു മുൻപേ ഇടപെടുക, തെറ്റായ സ്ഥാനമുള്ള പല്ലുകൾ അല്ലെങ്കിൽ താടിയെല്ലുകൾ, അതുമൂലം തെറ്റായി കടിക്കുന്ന രീതി എന്നിവയെ അഭിസംബോധന ചെയ്യുന്ന ഒരു ദന്തചികിത്സാ സ്പെഷ്യാലിറ്റിയാണ് ഇത്.[3] ഓർത്തോഡോണ്ടിക്സ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സ് എന്നാണിന്ന് ഈ ശാഖയെ വിളിക്കുന്നത്. മുഖവളർച്ചയുടെ പരിഷ്‌ക്കരണത്തെയും ഇത് അഭിസംബോധന ചെയ്‌തേക്കാം.

Orthodontist
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഓർത്തോഡോണ്ടിസ്റ്റ്
തരം / രീതി വൈദഗ്ദ്യം
പ്രവൃത്തന മേഖല ദന്തവൈദ്യം
വിവരണം
വിദ്യാഭ്യാസ യോഗ്യത ദന്തവൈദ്യ ബിരുദം, ബിരുദാനന്തര ബിരുദം
തൊഴിൽ മേഘലകൾ ആശുപത്രികൾ , സ്വകാര്യ ചികിത്സകൾ
അനുബന്ധ തൊഴിലുകൾ ദന്തവൈദ്യം ഓർത്തോഡോണ്ടീക് മെക്കാനിക്ക്,

പല്ലുകളുടെയും താടിയെല്ലുകളുടെയും അസാധാരണമായ വിന്യാസം സാധാരണയായി മിക്കവരിലും കണ്ടുവരുന്നുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഓർത്തോഡോണ്ടിക്‌സിന്റെ കണക്കനുസരിച്ച് വികസിത ലോകജനസംഖ്യയുടെ ഏതാണ്ട് 50% പേർക്കും ഓർത്തോഡോണ്ടിക് ചികിത്സയിൽ നിന്ന് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഗുരുതരമായ ദന്തവൈകൃതം ഉണ്ട്:  എന്നാൽ ഈ ചികിത്സയെ മിക്ക ഇൻഷുറൻസ് കമ്പനികളും കോസ്മെറ്റിക് ചികിത്സാ വകുപ്പിൽ പെടുത്തിയിരിക്കുന്നതു കൊണ്ട്, ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ദന്തവൈകൃതമുള്ളവരെ 10% ൽ താഴെയായി മാത്രമേ ചില ഇൻഡക്സുകൾ പ്രകാരം കാണാൻ സാധിക്കുകയുള്ളൂ. ഓർത്തോഡോണ്ടിക് ചികിത്സയുടെ ആരോഗ്യപരമായ നേട്ടങ്ങൾക്ക് നിർണായകമായ ശാസ്ത്രീയ തെളിവുകൾ കുറവാണ് എന്നിരുന്നാലും ഓർത്തോഡോണ്ടിക് ചികിത്സ പൂർത്തിയാക്കിയ രോഗികൾ ഓർത്തോഡോണ്ടിക് ചികിത്സയ്ക്ക് വിധേയരാകാത്ത രോഗികളേക്കാൾ ഉയർന്ന ജീവിത നിലവാരം പുലർത്തുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [4] [5] ചികിത്സയ്ക്ക് നിരവധി മാസങ്ങൾ മുതൽ ഏതാനും വർഷങ്ങൾ വരെ വേണ്ടിവന്നേക്കാം, പല്ലിന്റെ സ്ഥാനവും താടിയെല്ലിന്റെ വിന്യാസവും ക്രമേണ ക്രമീകരിക്കുന്നതിന് ഡെന്റൽ ബ്രേസുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കേണ്ടി വരും. ദന്തവൈകൃതം കഠിനമായ സന്ദർഭങ്ങളിൽ, ചികിത്സാ പദ്ധതിയിൽ താടിയെല്ലിൻറെ ശസ്ത്രക്രിയ വരെ ഉൾപ്പെടുത്താം. ഒരു വ്യക്തി പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് സാധാരണയായി ഇത്തരം ചികിത്സകൾ ആരംഭിക്കുന്നത്, പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള അസ്ഥികൾ പ്രായപൂർത്തിയാകുന്നതിന് മുമ്പ് കൂടുതൽ എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയും.

1990 കളിൽ പുതുതായി അവതരിപ്പിക്കപ്പെട്ട ഇൻവിസലൈൻ എന്ന ചികിത്സ ഓർത്തോഡോണ്ടിക്സ് ശാസ്ത്രശാഖയിൽ വഴിത്തിരിവുണ്ടാക്കിയ ഒരു മാറ്റമായി കരുതപ്പെടുന്നു. ഇത് ചൂടുകൊണ്ടു രൂപവ്യത്യാസം വരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് പല്ലുകൾക്ക് സ്ഥാന ചലനം നടത്താൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഒരു കണ്ടുപിടുത്തമാണ്. ഇതിനു കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പല്ലുകളിലെ സ്ഥാനമാറ്റങ്ങൾ പ്രവചിച്ച് ഒരോ ഘട്ടങ്ങളിലേയും പല്ലിന്റെ അളവുകൾ 3 ഡി പ്രിന്ററുകൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ പ്രിന്റുകളിൽ ഭാവിയിലേക്കു വേണ്ടുന്ന പ്ലാസ്റ്റിക് ട്രേകൾ ഉണ്ടാക്കുകയും അത് രോഗിക്ക് നൽകുകയും ചെയ്യുന്നു. രോഗികൾ ഒർത്തോഡോണ്ടിസ്റ്റിനെ മാസം തോറും കാണേണ്ട ആവശ്യകത കുറയുന്നു എന്നു മാത്രമല്ല പലപ്പോഴും പിന്നീട് കാണേണ്ടതായേ വരുന്നില്ല എന്നുമുള്ള ഗുണങ്ങൾ മൂലവും ഇത്തരം ട്രേകൾ അദൃശ്യമാണ് എന്നതിനാൽ മുതിർന്നവർക്ക് ദന്തവൈകൃത ക്രമീകരണ ചികിത്സ മറ്റുള്ളവർ അറിയാതെ സ്വീകരിക്കാം എന്നുള്ളതും കൊണ്ട് ഈ ചികിത്സക്ക് വൻ തോതിൽ പ്രചാരം കിട്ടി വരുന്നു. ഇന്ന് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇൻവിസലൈനു ബദലായി നിരവധി കമ്പനികൾ രൂപമെടുത്തിട്ടുണ്ട്.

മുഖവൈകൃതത്തിനു കാരണമായ ക്രമം തെറ്റിയ പല്ലുകൾ, താടിയെല്ലുകളുടെ പരസ്പരബന്ധത്തിലുണ്ടാകുന്ന അപാകതകൾ എന്നിവ പരിഹരിക്കുന്നതിനുള്ള ചികിത്സയാണിത്. പല്ലുകൾക്ക് ക്രമമായി നില്ക്കാൻ ഇടം ഉണ്ടാക്കി പ്രത്യേക ഉപകരണങ്ങൾക്കൊണ്ട് നേരിയ ബലം പ്രയോഗിച്ച് ക്രമേണ ദന്തങ്ങൾ ക്രമീകരിക്കുന്നു. നേർത്ത ഉരുക്കു കമ്പികളോ മറ്റു ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ തന്തുക്കളാണ് നേരിയ ബലം ചെലുത്തുവാൻ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ ഇളക്കിമാറ്റാനാവുന്നവയോ ദന്തവുമായി സ്ഥിരമായി ബന്ധിച്ചിരിക്കുന്നവയോ ആകാം. രണ്ടാമത്തെ വിഭാഗം കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു. ഇതിനായി ബാൻഡുകൾ, ബ്രാക്കറ്റുകൾ, ട്യൂബുകൾ തുടങ്ങിയവ കോംപസിറ്റ് റെസിനോ ഗ്ലാസ് അയണോമറ്റോ ഉപയോഗിച്ച് പല്ലിനോട് ചേർത്തുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദീർഘകാല ചികിത്സയാണ്. താടിയെല്ലുകളുടെ അപാകത വളരെ ഗണ്യമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.[6]


പേരിനു പിന്നിൽ

തിരുത്തുക

ഓർത്തോസ് എന്ന ഗ്രീക്ക് പദത്തിനു ശരി എന്നാണ് അർത്ഥം. ഡോണ്ടിക്സ് എന്നാൽ പല്ല് എന്നും. ഓർത്തോഡോണ്ടിക്സ് എന്നാൽ ശരിയായ പല്ലുകൾ എന്നർത്ഥം

ചരിത്രം

തിരുത്തുക

ഫോസിൽ തെളിവുകൾ അപഗ്രഥിച്ചതിൽ നിന്ന് 50000 വർഷങ്ങൾക്കു മുന്നുള്ള നിയാണ്ടർത്താൽ മനുഷ്യനിൽ നിരതെറ്റിയ പല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 3000 വർഷം മുൻപുള്ള തെളിവുകളിൽ നിന്നാണ് ഇത്തരം നിരതെറ്റിയ പല്ലുകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് [7] ഓർത്തോഡോണ്ടിക് ക്ലിപ്പുകൾ ഉത്ഭവിക്കുന്നതിനു മുന്നേ തന്നെ ഓർത്തോഡോണ്ടിക്സ് എന്ന പേർ പ്രചാരത്തിലുണ്ടായിരുന്നു. ചെറിയ മർദ്ദം കൊണ്ട് പല്ലുകൾക്ക് സ്ഥാനഭ്രംശം ഉണ്ടാകും എന്ന് അന്നത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു. ഏട്രൂസ്കന്മാരും ഗ്രീക്കുകാരും ഇതിനായി പ്രത്യേകം ഉപകരണങ്ങൾ നിർമ്മിച്ചിരുന്നു.[8] [9] അമേരിക്കൻ ഓർത്തോണ്ടിക്സ് അസോസിയേഷൻ, നരവംശ ശാസ്ത്രജ്ഞന്മാർ പുരാതന ഈജിപ്തിൽ മമ്മികളിൽ ലോഹപ്പട്ടകൾ ചുറ്റിയ പല്ലുകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ പട്ടകൾ മൃഗങ്ങളുടെ വയറ്റിൽ നിന്നുണ്ടാക്കിയെടൂക്കുന്ന നൂലുകൾ ബ്നധിപ്പിച്ചതായി കാണപ്പെട്ടത് പല്ലുകൾ ശരിയാക്കാനായിട്ടാണ് എന്ന് കരുതുന്നു. [10], [11],[12][13]

ഗ്രീസിലും റോമിലും

തിരുത്തുക

ക്രി.മു. 400 ൽ പല്ലുകളുടേ ക്രമവ്യതിയാനങ്ങളെക്കുറിച്ച് ഹിപ്പോക്രാറ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ca 460-377 bc). എന്നാൽ അദ്യത്തെ ഓർതോഡോണ്ടിക് ചികിത്സയെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് ഔലുസ് കോർണേലിയുസ് ചെൽസുസ് എന്ന റോമാക്കാരനാണ് (ക്രി.മു. 25- ക്രി.വ. 50) പാൽ പല്ലുകൾ പൊഴിയുന്നതിനു മുൻപേ സ്ഥിരദന്തങ്ങൾ വന്നാൽ അവ പറിച്ചു കൊടുത്തശേഷം വിരലുകൾ കൊണ്ടുള്ള മർദ്ദം മൂലം ശരിയാക്കിയെടുക്കാം എന്ന് അദ്ദേഹം വിവരിക്കുച്ചതായി ഒരു റോമൻ എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ആദ്യത്തെ യാന്ത്രികമായ ഉപകരണത്തെ കുറിച്ചുള്ള വിവരണം പ്ലിനി ദ എൽഡർ ആണ് നൽകിയിരിക്കുന്നത്. (ക്രി.വ. 79) അദ്ദേഹം നീളം കൂടിയ പല്ലുകളിൽ വസ്തുക്കൾ വച്ച് അടക്കുന്നതു മൂല അവ ശരിയായ സ്ഥാനത്തേക്ക് വരുമെന്ന് വിവരിച്ചിരിക്കുന്നു. Asbell MB. A brief history of orthodontics. Am J Orthod Dentofacial Orthop 1990;98:176-83.

റഫറൻസുകൾ

തിരുത്തുക
  1. "Orthodontist Salary". Salary.com. Retrieved 31 May 2010.
  2. https://www.aaoinfo.org/sites/default/files/default_images/WahlHistoryAJO-DOChapter1.pdf
  3. "What is orthodontics?// Useful Resources: FAQ and Downloadable eBooks". Orthodontics Australia (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 2020-08-13.
  4. "Evidence and Orthodontics: Does Your Child Really Need Braces?". Undark Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2020-07-20. Retrieved 2020-07-27.
  5. "Controversial report finds no proof that dental braces work". British Dental Journal (in ഇംഗ്ലീഷ്). 226 (2): 91. 2019-01-01. doi:10.1038/sj.bdj.2019.65. ISSN 1476-5373.
  6. ഓർത്തോഡോണ്ടിക്സ്
  7. Weinberger BW. Historical résumé of the evolution and growth of orthodontia. J Am Dent Assoc 1934;21:2001-21.
  8. Proffit WR, Fields HW, editors. Contemporary orthodontics. 3rd ed. Saint Louis: Mosby; 2000.
  9. Milton B. Asbell; Cherry Hill; N. J. (August 1990). "A brief history of orthodontics". American Journal of Orthodontics and Dentofacial Orthopedics. 98 (2): 176–183. doi:10.1016/0889-5406(90)70012-2.
  10. http://www.archwired.com/HistoryofOrtho.htm
  11. http://www.davidevansdds.com/history_of_braces.php
  12. http://www.archwired.com/HistoryofOrtho.htm
  13. ,Paladin P. Orthodontists mark centennial of dentistry’s oldest, largest specialty. Available at: http://www.braces.org/history/ Archived 2006-04-27 at the Wayback Machine.. Accessed May 19, 2004.
"https://ml.wikipedia.org/w/index.php?title=ഓർത്തോഡോൺടിക്സ്&oldid=3866107" എന്ന താളിൽനിന്ന് ശേഖരിച്ചത്