ഓർകെസ്ട്ര

(ഓർക്കസ്ട്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിരവധി സംഗീതോപകരണങ്ങൾ ഒരുമിച്ച് കൂട്ടമായി വയിക്കുന്നതിനെ ഓർകെസ്ട്ര എന്ന് പറയുന്നു. ഇതിൽ തന്ത്രി വാദ്യങ്ങളും, മരം, ബ്രാസ് എന്നിവ കൊണ്ടുണ്ടാക്കിയ സുഷിര വാദ്യങ്ങളും ആണ് ഉപയോഗിക്കുക . മെലഡി ഉപകരണങ്ങൾക്കാണ് പ്രാധാന്യമെങ്കിലും താളവാദ്യങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ലാസ്സിക്കൽ ഗിറ്റാർ, ഓർഗൻ മുതലായവയും ഉൾപ്പെടുത്താറുണ്ട്. വയലിൻ, ഓടക്കുഴൽ (flute ), ട്രംപെറ്റ്, സാക്സഫോൺ, ക്ലാരിനെറ്റ്, പിയാനോ, ചെല്ലോ, വയലിൻ ചെല്ലോ, വയോള, ഡബിൾ ബസ്, ഹാരപ്, ഡ്രംസ്ൻറെ വിവിധ ഭാഗങ്ങൾ മുതലായവയാണ് പൊതുവേ ഉപയോഗിക്കുന്നവ. 50 പേരിൽ കുറവുള്ള ചെറിയ ഓർകെസ്ട്രകളെ ചേംബർ ഓർകെസ്ട്ര എന്ന് വിളിക്കുന്നു. എന്നാൽ 100 പേരോളം വരുന്ന വലിയ ഓർകെസ്ട്രകളെ സിംഫണി ഓർകെസ്ട്ര എന്നും ഫിൽഹാർമോണിക് ഓർകെസ്ട്ര എന്നും മറ്റും വിളിക്കുന്നു. ഗ്രീക്ക് വാക്കിൽ നിന്നുമാണ് ഈ പേര് വന്നിട്ടുള്ളത്. പുരാതന ഈജിപ്റ്റ്‌ ലാണ് ഓർകെസ്ട്രയുടെ ആരംഭം എന്ന് കണക്കാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതൽ പലവിധത്തിലുള്ള ഉപകരങ്ങൾ ഒരുമിച്ചു വായിച്ചുവന്നെങ്കിലും, പതിനാറാം നൂറ്റാണ്ടിലാണ് ഓർകെസ്ട്രയുടെ ആരംഭമായി കണക്കാക്കിയിട്ടുള്ളത്. 18, 19 നൂറ്റാണ്ടുകളിലാണ് ഇത് കൂടുതലും പ്രസിദ്ധിയാർജിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഓർകെസ്ട്ര സംഗീതം ചിട്ടപെടുത്തുന്നതിലും മറ്റും പല മാറ്റങ്ങളും വന്നിട്ടുണ്ട്.

The Jalisco Philharmonic Orchestra
"https://ml.wikipedia.org/w/index.php?title=ഓർകെസ്ട്ര&oldid=1712954" എന്ന താളിൽനിന്ന് ശേഖരിച്ചത്