ഓശാന
ക്രിസ്തുമത, ജൂതമത ആരാധനയുടെ ഭാഗമാകുന്ന ഒരു വാക്കാണ് ഓശാന അഥവാ ഹോശന്ന (English: hosanna, Aramaic ܐܘܿܫܲܥܢܵܐ ʾōshaʿnā). ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ്. ദൈവികമായ സഹായത്തിനായുള്ള ഒരു അപേക്ഷയാണിത്.
ഹീബ്രൂ പഴയ നിയമത്തിൽ അപൂർവമായേ ഈ പ്രയോഗം കാണുന്നുള്ളൂ, ഉദാഹരണത്തിന് "യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ" (സങ്കീർത്തനങ്ങൾ 118:25)