അണ്ഡാകാര ജാലകം

(ഓവൽ ജാലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണ്ഡാകാര ജാലകം അഥവാ ഓവൽ ജാലകം അഥവാ വെസ്റ്റിബുലാർ ജാലകം എന്ന് പറയുന്നത് മദ്ധ്യകർണ്ണത്തിൽ നിന്ന് ആന്തരകർണ്ണത്തിലെ വെസ്റ്റിബ്യൂൾ എന്ന ഭാഗത്തെയ്ക്ക് തുറക്കുന്ന പടലത്താൽ മൂടപ്പെട്ടിരിക്കുന്ന ഒരു ദ്വാരത്തെയാണ്.

ഓവൽ ജാലകം
ടിമ്പാനത്തിന്റെ ഉൾ ഭിത്തിയുടെ കാഴ്ച്ച. ('fen. oval.'എന്നാണ് ലേബലിന്റെ പേര് - മുകളിലുള്ള കറുത്ത വൃത്തം.)
വലത്തേ ഓഷ്യസ് ലാബറിന്ത്. വശത്തുനുന്നുള്ള കാഴ്ച്ച. ('vestibular fenestra'എന്നാണ് ലേബലിന്റെ പേർ - മധ്യത്തുള്ള കറുത്ത വൃത്തം.)
ഗ്രെയുടെ subject #230 1040
കണ്ണികൾ Oval+Window

ശബ്ദവീചികൾ ചെവിയിലെ കർണ്ണപുടത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ ഓസിക്കിളുകൾ എന്നുവിളിക്കുന്ന മൂന്നസ്ഥികൾ വഴി ആന്തര കർണ്ണത്തിൽ എത്തുന്നു. ആന്തര കർണ്ണവും മദ്ധ്യകർണ്ണവും തമ്മിലുള്ള കവാടമാണ് ഓവൽ ജാലകം. സ്റ്റേപിസ് എന്ന അസ്ഥിയാണ് ഓവൽ ജാലകവുമായി തൊട്ടിരിക്കുന്നത്. കർണപുടത്തിൽ നിന്ന് ഓവൽ ജാലകത്തിലെത്തുമ്പോഴേയ്ക്കും ശബ്ദം ഇരുപത് മടങ്ങിൽ കൂടുതൽ ആംപ്ലിഫൈ ചെയ്യപ്പെട്ടിട്ടുണ്ടാകും.

വൃക്കയുടെ ആകൃതിയാണ് ഓവൽ ജാലകത്തിനുള്ളത്.

മറ്റു ചിത്രങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.


"https://ml.wikipedia.org/w/index.php?title=അണ്ഡാകാര_ജാലകം&oldid=3622853" എന്ന താളിൽനിന്ന് ശേഖരിച്ചത്