ഓവേറിയൻ ഹൈപ്പർസ്റ്റിമുലേഷൻ സിൻഡ്രോം

അണ്ഡ വളർച്ചയെ ഉത്തേജിപ്പിക്കാൻ ഫെർട്ടിലിറ്റി മരുന്നുകൾ കഴിക്കുന്ന ചില സ്ത്രീകളിലും മറ്റുള്ള സ്ത്രീകളിലും വളരെ അപൂർവമായി ഉണ്ടാകാവുന്ന ഒരു രോഗാവസ്ഥയാണ്.ഒവേറിയൻ ഹൈപ്പർസ്‌റ്റിമുലേഷൻ സിൻഡ്രോം ഇംഗ്ലിഷ്:Ovarian hyperstimulation syndrome ( OHSS ) മിക്ക കേസുകളും അർബുദകരമല്ല, എന്നാൽ അപൂർവ്വമായി ഈ അവസ്ഥ ഗുരുതരമാവുകയും ഗുരുതരമായ രോഗത്തിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. [1]

Ovarian hyperstimulation syndrome
സ്പെഷ്യാലിറ്റിGynecology

ലക്ഷണങ്ങൾ

തിരുത്തുക

രോഗലക്ഷണങ്ങളെ 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ലഘുവായത്, മിതമായത് കഠിനമായത് എന്നിങ്ങനെ. നേരിയ ലക്ഷണങ്ങളിൽ വയറു വീർക്കുക, വയറു നിറഞ്ഞ പോലെ അനുഭവപ്പെടുക, ഓക്കാനം, വയറിളക്കം, ചെറിയ തോതിൽ ഭാരം കൂടുക എന്നിവ ഉൾപ്പെടുന്നു.

മിതമായ ലക്ഷണങ്ങളിൽ അമിതമായ ശരീരഭാരം (പ്രതിദിനം 2 പൗണ്ടിൽ കൂടുതൽ ഭാരം), വയറിന്റെ ചുറ്റളവ് കൂടുക, ഛർദ്ദി, വയറിളക്കം, ഇരുണ്ട നിറത്തിൽ മൂത്രം കാണപ്പെടുക, മൂത്രത്തിന്റെ അളവ് കുറയുക, അമിതമായ ദാഹം, ചർമ്മം അല്ലെങ്കിൽ മുടി വരണ്ടതായി തോന്നുക (മിതമായ ലക്ഷണങ്ങൾക്ക് പുറമേ ).

കാഠിന്യമുള്ള വിഭാഗത്തിൽ അരക്കെട്ടിനു മുകളിൽ പൂർണ്ണത/വീക്കം, ശ്വാസതടസ്സം, പ്ലൂറൽ എഫ്യൂഷൻ, മൂത്രം നല്ലതോതിൽ ഇരുണ്ടതോ അല്ലെങ്കിൽ മൂതമൊഴിപ്പ് നിലച്ചതോ, കാലുവേദനയും നെഞ്ചുവേദനയും, പ്രകടമായ വയറു വീർക്കുന്നതോ നീർക്കെട്ടോ, അടിവയറ്റിലെ വേദനയോ ആണ് ഗുരുതരമായ ലക്ഷണങ്ങൾ.

റഫറൻസുകൾ

തിരുത്തുക
  1. Shmorgun, Doron; Claman, Paul (2011). "The diagnosis and management of ovarian hyperstimulation syndrome" (PDF). Journal of Obstetrics and Gynaecology Canada. 33 (11): 1156–62. doi:10.1016/s1701-2163(16)35085-x. PMID 22082791. Archived from the original (PDF) on 2015-07-10. Retrieved 2015-07-09.