മലപ്പുറo ജില്ലയിലെ ഒരു പഴയ പണ്ഡിത കുടുoബമാണ് ഓവുങ്ങൽ തറവാട്.ഇന്ന് പ്രധാനമായും മഞ്ചേരി, വേങ്ങര, വണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓവുങ്ങൽ കുടുoബക്കാർ താമസിച്ചു വരുന്നത്. ധാരാളം പണ്ഡിതൻമാരെ സമുധായത്തിന് സമർപ്പിക്കാൻ ഭാഗ്യം ലഭിച്ച കുടുംബമാണ് ഓവുങ്ങൽ തറവാട്.ഊരകം സ്വദേശിയായ മൊയ്തീൻ മുസ്ല്യാരാണ് തറവാട്ടിലെ കാരണവരായി അറിയപ്പെടുന്നത്.അദ്ദേഹത്തിന്റെ മകൻ കുഞ്ഞാലി മുസ്ല്യാർ വിദ്യ തേടി വിശുദ്ധ മക്കയിൽ എത്തി ഏഴ് വർഷം അവിടെ താമസിച്ചു പഠിച്ചു.അവിടുന്ന് ബൈത്താൻ മുസ്ല്യാർ അദ്ദേഹത്തെ പയ്യനാട് പള്ളിയിലേക്ക് കൊണ്ടുവരികയും വിവാഹം കഴിപ്പിക്കുകയും ചെയ്തു.കുഞ്ഞാലി മുസ്ല്യാർ- കൊല്ലപ്പറമ്പൻ ഫാത്തിമ ദമ്പതികൾക്ക് നാല് ആൺമക്കളും അഞ്ച് പെൺമക്കളും ജനിച്ചു.ഇവിടുന്നാണ് ഓവുങ്ങൽ കുടുംബത്തിന്റെ ഇന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭം. ഒട്ടനവധി ചരിത്രങ്ങൾ അന്തിയുറങ്ങുന്ന മഞ്ചേരിയുടെ ഇസ്ലാമിക പൈതൃകത്തിന് ദിശാബോധം നൽകിയവരായിരുന്നു ഓവുങ്ങൽ തറവാട്ടിലെ സൂഫിവര്യന്മാരും പണ്ഡിതന്മാരും ആയ പൂർവ്വസൂരികൾ.ഓവുങ്ങൽ കുടുംബത്തിന്റെ വേരുകൾ പ്രസിദ്ധ പണ്ഡിത കുടുംബമായ മഖ്‌ദൂം വംശത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഓവുങ്ങൽ&oldid=2182306" എന്ന താളിൽനിന്ന് ശേഖരിച്ചത്