ഓവിപാരിറ്റി
ഒരു ജന്തുപ്രജനനരീതിയാണ് ഓവിപാരിറ്റി. ജീവികൾ മുട്ടകൾ ഇട്ട് വിരിയിച്ച് പ്രജനനം നടത്തുന്ന രീതിയാണിത്. പക്ഷികൾ, മത്സ്യങ്ങൾ പാമ്പുകൾ എന്നിവ ഈ രീതിയിലാണ് പ്രജനനം നടത്തുന്നത്. പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സംയോജനം നടന്ന മുട്ട വളർച്ചയെത്തിയ ശേഷം ശരീരത്തിൽ നിന്നും പുറന്തള്ളി അവയ്ക്ക് ആവശ്യമായ താപം നൽകി വിരിയിച്ചെടുക്കുന്നു.