ഒക്ടോബർ മാസത്തിൽ ഓറിയോൺ നക്ഷത്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ഭൂമിയിലേയ്ക്ക് പതിക്കുന്ന ഉൽക്കാവർഷമാണ് ഓറിയാനിഡ് ഉൽക്കാവർഷം. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയിൽ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉൽക്കകളായി ഭൂമിയിൽ പതിക്കുന്നത്. ഒക്ടോബർ 10 മുതൽ 21വരെയാണ് പരമാവധി ഓറിയോമിഡ് ഉൽക്കാപതനങ്ങൾ കാണാൻ കഴിയുന്നത്. ഓറിയോൺ (വേട്ടക്കാരൻ) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അർദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും.[1]

  1. http://luca.co.in/sky-watch-october-2016/
"https://ml.wikipedia.org/w/index.php?title=ഓറിയോനിഡ്_ഉൽക്കാവർഷം&oldid=2425223" എന്ന താളിൽനിന്ന് ശേഖരിച്ചത്