ഒരു അമേരിക്കൻ-ചൈനീസ് വിഭവമാണ് ഓറഞ്ച് ചിക്കൻ.[1] ഹുനാൻ പാചകരീതിയിലാണ് ഇത് ഉണ്ടാക്കുന്നതെങ്കിലും, ഓറഞ്ച് ചിക്കന് പ്രചാരമുള്ളത് അമേരിക്കൻ ഐക്യനാടുകളിലാണ്. ചിക്കൻ വളരെ ചെറുതായി നുറുക്കി, ഇടിച്ച്, എണ്ണയിൽ പൊരിച്ചെടുക്കുകയും, പിന്നീട് ഓറഞ്ച്-ചില്ലി സോസിൽ മുക്കിയെടുക്കുകയും ചെയ്യുന്നു. കുറച്ചു സമയത്തിനു ശേഷം സോസ് ഉറച്ച്, കട്ടിയുള്ള ആവരണമായി മാറുന്നു. ചൈനയിൽ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചും ഈ ആവരണം ഉണ്ടാക്കാറുണ്ട്. മധുരവും എരിവും ഒരുപോലെ ഉള്ളതിനാൽ ഇതിനെ 'ടാംഗറീൻ ചിക്കൻ'എന്നും വിളിക്കുന്നു. മധ്യ ആമേരിക്കയിലെ ചൈനീസ് ഭക്ഷണ ഔട്ലെറ്റുകളിലാണ് ഓറഞ്ച് ചിക്കന് ഏറ്റവും അധികം പ്രചാരമുള്ളത്. എന്നാൽ ഏഷ്യയിലെ പല രാജ്യങ്ങളിലും ഓറഞ്ച് ചിക്കൻ കഴിക്കുന്നവരുണ്ട്.

ഓറഞ്ച് ചിക്കൻ
ഓറഞ്ച് ചിക്കൻ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംചൈന
പ്രദേശം/രാജ്യംഹുനാൻ
വിഭവത്തിന്റെ വിവരണം
CourseMain
Serving temperatureചൂടോടെ
പ്രധാന ചേരുവ(കൾ)ചിക്കനും ഓറഞ്ച് സോസും
  1. Lo, Eileen Yin-Fei (1999). "Poultry and Other Fowl". The Chinese Kitchen. calligraphy by San Yan Wong (1st ed.). New York, New York: William Morrow and Company. p. 314. ISBN 0-688-15826-9. ORANGE CHICKEN Chun Pei Gai Pan Traditionally this Hunan recipe contained what is called chun pei, or 'old skin,' to describe the dried citrus peel used in its preparation.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_ചിക്കൻ&oldid=3779126" എന്ന താളിൽനിന്ന് ശേഖരിച്ചത്