ഒരു നൈജീരിയൻ ചാർട്ടേർഡ് അക്കൗണ്ടന്റാണ് ‘’’ഒബിയാഗെലി എസെക്‌വെസിലി’’’. ഓബി എസെക്‌വെസിലി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ട്രാൻസ്പേരൻസി ഇന്റർനാഷണലിന്റെ സഹ സ്ഥാപകയും ജർമനിയിലെ ബെർലിനിലെ ആഗോള അഴിമതി വിരുദ്ധ സംഘടനയുടെ ആദ്യകാല ഡയറക്ടറിലൊരാളുമാണ് ഓബി. ഒലിസഗൂൺ ഒബസാൻജോയുടെ രണ്ടാമത്തെ പ്രസിഡൻഷ്യൽ കാലഘട്ടത്തിൽ ഖരധാതു വകുപ്പിന്റെയും പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 2007 മെയ് മുതൽ മെയ് 2012 വരെ ലോക ബാങ്കിന്റെ ആഫ്രിക്കൻ ഘടകത്തിന്റെ ഉപരാഷ്ട്രപതിയായിരുന്നു[1]. 2014-ൽ ബോകോ ഹറം എന്ന തീവ്രവാദിസംഘടന തട്ടിക്കൊണ്ടു പോയ പെൺകുട്ടികളെ രക്ഷിക്കുവാനായി ബ്രിംഗ് ബാക്ക് അവർ ഗേൾസ്(BBOG) എന്ന അന്താരാഷ്ട്രപ്രശസ്തമായ കാമ്പെയിൻ തുടങ്ങിയത് ഓബിയാണ്[2].

ഓബി എസെക്‌വെസിലി
സോളിഡ് മിനറൽസ് ഫെഡറൽ മന്ത്രി, നൈജീരിയ
ഓഫീസിൽ
ജൂൺ 2005 – ജൂൺ 2006
മുൻഗാമിഓഡിയോൺ ഉഗ്ബേസിയ
വിദ്യാഭ്യാസമന്ത്രി, നൈജീരിയ
ഓഫീസിൽ
ജൂൺ 2006 – ഏപ്രിൽ 2007
മുൻഗാമിചിൻവേ ഒബാജി
പിൻഗാമിഅബ്ബാ സായിദി റുമ
വ്യക്തിഗത വിവരങ്ങൾ
ജനനംഏപ്രിൽ 28, 1963
തൊഴിൽചാർട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക നയം

വിദ്യാഭ്യാസം

തിരുത്തുക

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ നിന്നും പൊതുഭരണത്തിലും ലാഗോസ് സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര നിയമത്തിലും നയതന്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബൂട്ടിയിലോയിറ്റ്, റ്റൂഷെ എന്നീ സ്ഥാപനങ്ങളുമായി പരിശീലനം നേടിയ അദ്ദേഹം ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയി പ്രവർത്തിപരിചയം നേടി.

നൈജീരിയ ഗവൺമെന്റിൽ എത്തുന്നതിണു മുൻപ്, ഹാർവാഡിലെ സെന്റർ ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിൽ പ്രൊഫസർ ജെഫ്രി സാച്ച്സുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു[3].

ഒബസാൻജോ ഗവണ്മെന്റിൽ

തിരുത്തുക

ബഡ്ജറ്റ് നിരീക്ഷണത്തിനും മറ്റുമായി രൂപം നൽകപ്പെട്ട ഒരു ‘ഡ്യൂ പ്രോസസ്’ കമ്മിറ്റിക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ഒലിസഗൂൺ ഒബസാൻജോയുടെ ഭരണകൂടത്തിലെ പ്രവർത്തനം. ഇതിൽ മികച്ച സേവനം കാഴ്ച്ചവച്ചതോടെ ‘മാഡം ഡ്യൂ പ്രോസസ്’ എന്ന വിളിപ്പേര് ലഭിച്ചു. 2005 ജൂണിൽ ഖര-ധാതു വകുപ്പിന്റെ ഫെഡറൽ മന്ത്രിയായി നിയമിതയായി. നൈജീരിയ എക്സ്ട്രാക്ടിവ് ഇൻഡസ്ട്രീസ് ട്രാൻസ്പേരൻസി ഇനീഷ്യേറ്റീവ് ചെയർപേഴ്സൺ കൂടിയായിരുന്നു ഇവർ. എണ്ണ, ഗ്യാസ്, ഖനന മേഖലകളിൽ സുതാര്യത സംബന്ധിച്ച ആഗോള നിലവാരവും തത്ത്വങ്ങളും ആദ്യമായി നടപ്പിൽ വരുത്തി. 2006 ജൂണിൽ വിദ്യാഭ്യാസ മന്ത്രിയായി നിയമിതയായി. 2007 മെയ് മാസത്തിൽ ലോക ബാങ്കിന്റെ നിയമനം ഏറ്റെടുക്കുന്നതുവരെ ഓബി ഈ സ്ഥാനം നിലനിർത്തി.

പിൽക്കാലപ്രവർത്തനങ്ങൾ

തിരുത്തുക

2007 മാർച്ചിൽ ലോക ബാങ്കിന്റെ പ്രസിഡന്റ് പോൾ വോൾഫ്വിറ്റ്സ്, ആഫ്രിക്കൻ പ്രദേശത്തിന്റെ ഉപാധ്യക്ഷനായി ഓബിയുടെ നിയമനം പ്രഖ്യാപിച്ചു. 2012-ൽ, ലോക ബാങ്കിന്റെ നിയമന ദൗത്യം അവർ വിജയകരമായി പൂർത്തിയാക്കി. വൈസ് പ്രസിഡന്റ് എന്ന നിലയിൽ സബ് സഹാറൻ ആഫ്രിക്കയിലെ 48 രാജ്യങ്ങൾക്ക് ലോകബാങ്കിൽ നിന്നും 40 ബില്ല്യൻ ഡോളർ വായ്പ നൽകി. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ സ്ഥാപകരിലൊരാളും ആദ്യ ഡയറക്ടർമാരിൽ ഒരാളുമായിരുന്നു. കോടീശ്വരനായ ജോർജ് സോറോസ് സ്ഥാപിച്ച ‘ഓപ്പൺ സൊസൈറ്റി’ എന്ന സംഘടനയിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയിൽ, റുവാണ്ടയിലെ പോൾ കാഗേം, ലൈബീരിയയിലെ എല്ലെൻ ജോൺസൺ-സിരിലിയാഫ് മുതലായ ഭരണാധികാരികൾക്ക് സാമ്പത്തിക ഉപദേശം നൽകി.

ബി.ബി.ഒ.ജി.

തിരുത്തുക

2014 ഏപ്രിലിൽ ബോക്കോ ഹറാം എന്ന ഇസ്ലാമിക് തീവ്രവാദി സംഘം ചിബോക്കിൽ നിന്ന് 276 ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഈ സംഭവത്തിലേക്ക് ഓബി ‘ബ്രിങ്ങ് ബാക്ക് അവർ ഗേൾസ്’ (ബി.ബി.ഒ.ജി) എന്ന ഒരു കാമ്പെയിനിലൂടെ ആഗോള ശ്രദ്ധ ആകർഷിച്ചു. നൈജീരിയയിൽ യുദ്ധഭൂമിയായ വടക്കുകിഴക്കൻ മേഖലയിലെ ഭീകരാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അന്താരാഷ്ട്ര മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധയിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു.


  1. "Makhtar Diop is new World Bank Africa head". Africa Review (in ഇംഗ്ലീഷ്). Archived from the original on 2017-05-11. Retrieved 2017-10-20.
  2. http://dailypost.ng/2018/01/25/oby-ezekwesili-reveals-shell-nigerian-government-police/
  3. "Obiageli Ezekwesili Appointed As Vice President for the Africa Region". The World Bank. 23 March 2007. Archived from the original on 2009-11-09. Retrieved 19 February 2010.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓബി_എസെക്‌വെസിലി&oldid=4137375" എന്ന താളിൽനിന്ന് ശേഖരിച്ചത്