ഡച്ച് കലാകാരനായ ജോഹന്നാസ് വെർമീർ 1655 നും 1660 നും ഇടയിൽ വരച്ച ചിത്രമാണ് ഓഫീസർ ആൻഡ് ലാഫിംഗ് ഗേൾ, ഓഫീസർ വിത്ത് എ ലാഫിംഗ് ഗേൾ അല്ലെങ്കിൽ ഡി സോൾഡാറ്റ് എൻ ഹെറ്റ് ലച്ചെൻഡെ മെയിസ്ജെ. അക്കാലത്തെ മിക്ക ഡച്ച് കലാകാരന്മാരെയും പോലെ വെർമീറും കാൻവാസിൽ എണ്ണച്ചായമുപയോഗിച്ചാണ് ഈ ചിത്രമെഴുതിയിരിക്കുന്നത്. ചിത്രത്തിന് 50.5 x 46 സെ.മീ. വലിപ്പമുണ്ട്. ന്യൂയോർക്കിലെ ദി ഫ്രിക് കളക്ഷനിൽ വെർമീറിന്റെ[2] മൂന്ന് ചിത്രങ്ങളിൽ ഒന്നാണിത്.[3]

Officer and Laughing Girl
കലാകാരൻJohannes Vermeer
വർഷംc. 1657[1]
MediumOil on canvas
MovementDutch Golden Age painting
അളവുകൾ50.48 cm × 46.04 cm (19.87 ഇഞ്ച് × 18.13 ഇഞ്ച്)
സ്ഥാനംThe Frick Collection, New York

ഓഫീസർ ആൻഡ് ലാഫിംഗ് ഗേൾ വെർമീറിന്റെ ശൈലിയുടെ പല സവിശേഷതകളും ഉൾക്കൊള്ളുന്നു. മഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീയാണ് പ്രധാന വിഷയം, പെയിന്റിംഗിന്റെ ഇടതുവശത്ത് തുറന്ന ജനാലയിൽ നിന്ന് നിന്ന് വെളിച്ചം വരുന്നു. ചുമരിൽ ഒരു വലിയ മാപ്പ് ഉണ്ട്. ഈ ഘടകങ്ങളിൽ ഓരോന്നും അദ്ദേഹത്തിന്റെ മറ്റ് ചില പെയിന്റിംഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ഈ പെയിന്റിംഗ് മേശയിൽ ഇരിക്കുന്ന മനുഷ്യനുമായി അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. സൃഷ്ടിയുടെ പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾ നിർദ്ദേശിച്ച കലാചരിത്രകാരന്മാർ, ജെറാർഡ് വാൻ ഹോൺതോർസ്റ്റിന്റെ ഒരു പെയിന്റിംഗ് ഈ രചനയ്ക്ക് പ്രചോദനമായെന്നും വെർമീർ ഈ പെയിന്റിംഗിലെ നിഴലും വെളിച്ചവും കലർന്ന കാഴ്ചപ്പാട് സൃഷ്ടിക്കാൻ ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ചുവെന്നും വിശ്വസിക്കുന്നു.

  1. "Johannes Vermeer (1632 - 1675)/Officer and Laughing Girl, c. 1657". The Frick Collection web site. Archived from the original on 3 March 2016. Retrieved 29 September 2009.
  2. Quodbach, Esmée (2008). "Frick's Vermeers Reunited". The Frick Collection. Retrieved 18 July 2020.
  3. Collection, Frick (1968). The Frick Collection:an Illustrated Catalogue. Princeton, NJ: Princeton University Press. pp. vol.1, 286–291.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഫീസർ_ആൻഡ്_ലാഫിംഗ്_ഗേൾ&oldid=3811149" എന്ന താളിൽനിന്ന് ശേഖരിച്ചത്