ഒഫിയോഗ്ലോസേസീ സസ്യകുടുംബത്തിൽപ്പെട്ട 25-30 സ്പീഷീസ് പന്നൽച്ചെടികൾ ഉൾപ്പെടുന്ന ഒരു ജനുസാണ് ഓഫിയോഗ്ലോസം (adder's-tongue ferns). പാമ്പിന്റെ നാക്ക് എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഓഫിയോഗ്ലോസം എന്ന പേരുവന്നത്.[1]

ഓഫിയോഗ്ലോസം
Ophioglossum vulgatum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
Division: Pteridophyta
Class: Psilotopsida
Order: Ophioglossales
Family: Ophioglossaceae
Subfamily: Ophioglossoideae
Genus: Ophioglossum
L.
Species

Some 25-30, including:
Ophioglossum austroasiaticum
Ophioglossum azoricum
Ophioglossum californicum
Ophioglossum costatum
Ophioglossum crotalophoroides
Ophioglossum engelmannii
Ophioglossum lusitanicum
Ophioglossum nudicaule
Ophioglossum pedunculosum
Ophioglossum petiolatum
Ophioglossum polyphyllum
Ophioglossum pusillum
Ophioglossum pycnosticum
Ophioglossum reticulatum
Ophioglossum tenerum
Ophioglossum thermale
Ophioglossum vulgatum

ഉഷ്ണമേഖലാപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഈ ജനുസിന്റെ വിതരണം. ജീവലോകത്ത് ഏറ്റവുമധികം ക്രോമോസോമുകൾ കാണപ്പെടുന്നത് ഇതിലാണ്. ക്രോമോസോം സംഖ്യ 2n = 1260 അല്ലെങ്കിൽ അടുത്ത കാലത്തെ കണ്ടെത്തൽ അനുസരിച്ച് ആണെങ്കിൽ 2n = 1520.[2]

വിത്തുകൾ ചെറിയ സ്പോറുകൾ ആയാണ് ഉണ്ടാവുന്നത്. സ്പോറുകൾ ഉണ്ടാകുന്ന തണ്ടിന് പാമ്പിന്റെ നാവിനോട് സാദൃശ്യമുണ്ട്. സ്പോറുകൾ മുളച്ച് പ്രൊതാലസ് എന്ന് വിളിക്കുന്ന ചെറിയ കിഴങ്ങ് പോലെ ഉള്ള ഹരിതകമില്ലാത്ത ഉരുണ്ട ഭാഗങ്ങൾ ഉണ്ടാവുന്നു. ഇത് മണ്ണിൽ ആഴത്തിൽ കിടന്ന് കുമിളുകളുമായി സഹജീവനം തുടങ്ങുന്നു. ഇങ്ങനെ കിടക്കുമ്പോൾ ഇവ കുമിളുകളുടെ സഹായത്തോടെ വളരുകയും പ്രതികൂല കാലാവസ്ഥകൾ തരണം ചെയ്യുകയും ചെയ്യും. ചിലപ്പോൾ ഈ ചെടി ഒരുവർഷമോ ഏതാനു വർഷങ്ങൾ തന്നെയോ മണ്ണിലെ പൂപ്പലുകളെ പോഷകങ്ങൾക്കായി ആശ്രയിച്ചു കൊണ്ട് മണ്ണിനടിയിൽ ജീവിക്കും. ഈ അവസ്ഥയിൽ ഇലകൾ കാണുകയില്ല. ഉരുണ്ട കാണ്ഡം നടുക്കുള്ള മാംസളമായ ഭാഗത്തുനിന്ന് ചുറ്റിലും പരക്കുന്ന വേരുകൾ പരത്തിയാണ് വളരുന്നത്.

വർഗീകരണം

തിരുത്തുക

മറ്റു സ്പീഷീസുകളെ അപേക്ഷിച്ച് ക്രോമസോം സംഖ്യ കൂടുതലുള്ള ജീനസാണിത്. 120 മുതൽ 720 വരെ ക്രോമസോമുകൾ കാണാം. പോളിപ്പോയിഡി(polyploidy-ക്രോമസോമുകളുടെ നിരവധി പകർപ്പുകൾ നിലവിലുണ്ടാകുന്ന അവസ്ഥ) ആണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു.[3]

സവിശേഷതകൾ

തിരുത്തുക

അടുത്ത കാലത്തെ ചില പഠനങ്ങൾ പ്രകാരം ചില സ്പീഷീസുകളുടെ ഇലയിൽ ബ്ലൂ ഗ്രീൻ ആൽഗകൾ കാണുന്നു [4] . ഇവയുടെ ധർമം വ്യക്തമല്ല.

തെരഞ്ഞെടുത്ത സ്പീഷീസുകൾ

തിരുത്തുക
  • Ophioglossum austroasiaticum
  • Ophioglossum azoricum
  • Ophioglossum californicum
  • Ophioglossum costatum
  • Ophioglossum crotalophoroides
  • Ophioglossum engelmannii
  • Ophioglossum lusitanicum
  • Ophioglossum malviae
  • Ophioglossum nudicaule
  • Ophioglossum pedunculosum
  • Ophioglossum petiolatum
  • Ophioglossum polyphyllum
  • Ophioglossum pusillum
  • Ophioglossum pycnosticum
  • Ophioglossum reticulatum
  • Ophioglossum tenerum
  • Ophioglossum thermale
  • Ophioglossum vulgatum

അവലംബങ്ങൾ

തിരുത്തുക
  1. eFloras: Ophioglossum . accessed 2.14.2014.
  2. "Ophioglossum - an overview | ScienceDirect Topics". Retrieved 2023-08-06.
  3. Lukhtanov, Vladimir (2015-07-10). "The blue butterfly Polyommatus (Plebicula) atlanticus (Lepidoptera, Lycaenidae) holds the record of the highest number of chromosomes in the non-polyploid eukaryotic organisms". Comparative Cytogenetics (in ഇംഗ്ലീഷ്). 9 (4): 683–690. doi:10.3897/compcytogen.v9i4.5760.{{cite journal}}: CS1 maint: unflagged free DOI (link)
  4. "Cyanobacteria (Blue Green Algae) revisited in leaves of Ophioglossum L." (in ഇംഗ്ലീഷ്). Retrieved 2023-08-06.
"https://ml.wikipedia.org/w/index.php?title=ഓഫിയോഗ്ലോസം&oldid=3952778" എന്ന താളിൽനിന്ന് ശേഖരിച്ചത്