2008ൽ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നതിനു വേണ്ടി ബി.ജെ.പി. നടത്തിയ നീക്കം ആണ് ഓപ്പറേഷൻ കമല എന്ന പേരിൽ അറിയപ്പെടുന്നത്. 2008ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 110 സീറ്റ് നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.നാല് ജനതാദൾ (എസ്) എം.എൽ.എ. മാരും മൂന്ന് കോൺഗ്രസ്സ് എം.എൽ.എ മാരും സ്വന്തം സീറ്റ് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.അഞ്ച് സീറ്റ് വിജയത്തോടെ കർണാടക നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടി [1],[2]

  1. http://economictimes.indiatimes.com/News/PoliticsNation/BJP_secures_majority_in_Karnataka/articleshow/3916687.cms
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-02. Retrieved 2010-08-08.
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_കമല&oldid=3802514" എന്ന താളിൽനിന്ന് ശേഖരിച്ചത്