ഓട്ടോ ചക്രം
സാമ്പ്രദായിക തീപ്പൊരി ജ്വലന അച്ചുകോൽ യന്ത്രത്തിന്റെ പ്രവർത്തനം വിവരിക്കുന്ന ഒരു മാതൃകാ താപഗതിക ചക്രമാണ് ഓട്ടോ ചക്രം.[1] വാഹനങ്ങളുടെ യന്ത്രങ്ങളിലാണ് സാധാരണയായി ഊ താപഗതിക ചക്രം കണ്ടുവരാറുള്ളത്.
ഈ ചക്രത്തിൽ അടങ്ങിയ പ്രക്രിയകൾ:[2]
- പ്രക്രിയ 1 - 2 സമഎൻട്രോപ്പിക ചുരുക്കൽ.
- പ്രക്രിയ 2 - 3 സമവ്യാപ്ത താപദാനം.
- പ്രക്രിയ 3 - 4 സമഎൻട്രോപിക വികാസം.
- പ്രക്രിയ 4 - 1 സമവ്യാപ്ത താപത്യജനം.
എന്നാൽ നാല്-സ്ട്രോക്ക് യന്ത്രങ്ങളിൽ രണ്ട് അധിക പ്രവർത്തനങ്ങൾ കൂടി അടങ്ങിയിട്ടുണ്ടാകും. സമമർദ്ദ ചുരുക്കൽ വഴി പാഴായ താപവും ജ്വലനോൽപ്പന്നങ്ങളും ഒഴിവാക്കുന്ന പ്രക്രിയയും സമമർദ്ദ വികാസം വഴി തണുത്ത ഓക്സിജൻ സമൃദ്ധ വായു അകത്തേക്കെടുക്കുന്ന പ്രക്രിയയുമാണവ. എന്നാൽ സാധാരണ ചക്ര വിശകലനത്തിൽ ഈ രണ്ട് പ്രവർത്തനങ്ങളെ അവഗണിക്കാറാണ് പതിവ്.