ഈവ ഓട്ടിലിയ ആഡൽബർഗ് (6 ഡിസംബർ 1855 - 19 മാർച്ച് 1936) കുട്ടികളുടെ സ്വീഡിഷ് പുസ്തക ചിത്രകാരി, എഴുത്തുകാരി, ലേയ്സ് നിർമ്മാണത്തിനായി ഒരു സ്കൂൾ സ്ഥാപക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2000-ൽ ഒരു സാഹിത്യ അവാർഡ് ആയ ഓട്ടിലിയ ആഡൽബോർഗ് പ്രൈസ്, അവരുടെ ബഹുമാനാർത്ഥം നടപ്പിലാക്കപ്പെട്ടു. ഗാഗ്നെഫ് മുനിസിപ്പാലിറ്റിയിൽ ഓട്ടിലിയ ആഡൽബർഗ് മ്യൂസിയം പ്രവർത്തിക്കുന്നു.

Ottilia Adelborg, 1901.
Page from Prinsarnes blomsteralfabet by Ottilia Adelborg.
Ottilia Adelborg in later life, n.d.

കുടുംബവും വിദ്യാഭ്യാസവും തിരുത്തുക

ബ്രോർ ജേക്കബ് അഡെൽബർഗിന്റെയും ഹെഡ്‌വിഗ് കത്താരിന അഫ് ഉഹറിന്റെയും മകൾ ആയി സ്വീഡനിലെ കാൾസ്‌ക്രോണയിലാണ് ഓട്ടിലിയ ജനിച്ചത്. സ്വീഡിഷ് ആർമി ക്യാപ്റ്റനായ എറിക് ഓട്ടോ ബോർഗിന്റെ (1741-1787) ചെറുമകളായിരുന്നു അവർ. സ്വീഡനിലെ രാജാവ് ഗുസ്താവസ് മൂന്നാമൻ അഡെൽബർഗ് എന്ന കുടുംബനാമത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. അവളുടെ സഹോദരി ഗെർ‌ട്രൂഡ് ഒരു വനിതാ അവകാശ പ്രവർത്തകയായിരുന്നു. സഹോദരി മരിയ അഡൽ‌ബോർഗും ഒരു കലാകാരിയായിരുന്നു.

റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ (1878-1884) ഡ്രോയിംഗിലും പഠനത്തിലും അവർ ആദ്യകാല കഴിവുകൾ തെളിയിച്ചു.[1] പിന്നീട് അവർ നെതർലാന്റ്സ് (1898), ഇറ്റലി (1901), ഫ്രാൻസ് എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലൂടെ കലാ വിദ്യാഭ്യാസം വളർത്തി.

അവലംബം തിരുത്തുക

  1. Klein, Barbro. "Cultural Loss and Cultural Rescue: Lilli Zickerman, Ottilia Adelborg, and the Promises of the Swedish Homecraft Movement". In The Benefit of Broad Horizons: Intellectual and Institutional Preconditions for a Global Social Science, Hans Joas and Barbro Klein, eds. Leiden: Brill, 2010, pp. 261-78.
"https://ml.wikipedia.org/w/index.php?title=ഓട്ടിലിയ_ആഡൽബർഗ്&oldid=3801024" എന്ന താളിൽനിന്ന് ശേഖരിച്ചത്