ഓട്ടം റീസർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഓട്ടം റീസർ (ജനനം സെപ്റ്റംബർ 21, 1980) ഒരു അമേരിക്കൻ നടിയാണ്. ദി ഒ.സി. എന്ന ഫോക്സ് പരമ്പരയിലെ ടെയ്‌ലർ ടൗൺസെൻഡ്, എച്ച്‌ബി‌ഒയുടെ എൻ‌ടൂറേജിലെ ലിസി ഗ്രാന്റ്, എബി‌സിയുടെ നോ ഓർഡിനറി ഫാമിലിയിലെ കാറ്റി ആൻഡ്രൂസ്, ഇ!'സ് ദ അറേഞ്ച്‌മെന്റിലെ ലെസ്ലി ബെൽക്യാമ്പ് എന്നീ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്. ദ ഗേൾ നെക്സ്റ്റ് ഡോർ (2004), സോ അണ്ടർകവർ (2012), സള്ളി (2016) എന്നീ സനിമകളോടൊപ്പം ടെൻ ഹാൾമാർക്ക് ചാനൽ ടെലിവിഷൻ സിനിമകളിലും അവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഓട്ടം റീസർ
ജനനം (1980-09-21) സെപ്റ്റംബർ 21, 1980  (44 വയസ്സ്)
കലാലയംUCLA
ബെവർലി ഹിൽസ് പ്ലേഹൗസ്
തൊഴിൽനടി
സജീവ കാലം2000–ഇതുവരെ
അറിയപ്പെടുന്നത്നോ ഓർഡിനറി ഫാമിലി
എ കൺട്രി വെഡ്ഡിംഗ്
ഒരു ബ്രാംബിൾ ഹൗസ് ക്രിസ്മസ്
എൻടൂറേജ്
ദ ഒ.സി.
ഹവായി ഫൈവ്-0
ജീവിതപങ്കാളി(കൾ)
ജെസ്സി വാറൻ
(m. 2009; div. 2014)
കുട്ടികൾ2
വെബ്സൈറ്റ്www.autumnreeser.com

ആദ്യകാലം

തിരുത്തുക

1980 സെപ്റ്റംബർ 21 ന് കാലിഫോർണിയയിലെ ലാ ജോല്ലയിൽ ടോം, കിം റീസർ ദമ്പതികളുടെ മകളായി ഓട്ടം റീസർ ജനിച്ചു. കുട്ടിക്കാലത്ത്, ഏഴ് വയസ്സ് മുതൽ പതിനേഴാം വയസ്സ് വരെ പ്രാദേശിക സംഗീത നാടകങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റീസർ 1998-ൽ കാൾസ്ബാഡ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലോസ് ഏഞ്ചൽസിലേക്ക് മാറിയ അവർ UCLA യുടെ മത്സര നാടക പരിപാടിയിൽ ചേരുകയും അവിടെ നാടകകലയുടെ ചരിത്രം, അഭിനയ സാങ്കേതികത, നൃത്ത, ശബ്ദ, ചലന വിഭാഗങ്ങലിൽ പഠനം നടത്തി.[1] ബെവർലി ഹിൽസ് പ്ലേഹൗസിൽനിന്ന് ഇതേസമയം അഭിനയവും പഠിച്ചു.[2]

  1. "Notable Alumni Actors". UCLA School of Theater, Film and Television. Archived from the original on October 6, 2014. Retrieved September 29, 2014.
  2. "Autumn Reeser On The Beverly Hills Playhouse Acting School". Archived from the original on 2022-08-11. Retrieved 2022-12-19.
"https://ml.wikipedia.org/w/index.php?title=ഓട്ടം_റീസർ&oldid=3830646" എന്ന താളിൽനിന്ന് ശേഖരിച്ചത്