ഓട്ടം ഐവി (ഓഗറ്റ കെൻസാൻ)
ജാപ്പനീസ് ചിത്രകാരൻ ഒഗറ്റ കെൻസാൻ വരച്ച ചിത്രം
ജാപ്പനീസ് ചിത്രകാരൻ ഒഗറ്റ കെൻസാൻ വരച്ച എഡോ കാലഘട്ടത്തിലെ ഒരു ചിത്രമാണ് ഓട്ടം ഐവി (jp: 蔦 紅葉). മഷി, വർണ്ണങ്ങൾ, സ്വർണ്ണം എന്നിവ ഉപയോഗിച്ച് കടലാസിൽ വരച്ചു പൂർത്തിയാക്കിയ ഈ ചിത്രം ശരത്കാലത്തിലെ ഐവിയെ ചിത്രീകരിക്കുന്നു. ഒരു ജാപ്പനീസ് യൂട്ട മോണോഗാറ്റാരി, അല്ലെങ്കിൽ ഹിയാൻ കാലഘട്ടം മുതലുള്ള വാക കവിതകളുടെയും അനുബന്ധ വിവരണങ്ങളുടെയും ശേഖരമായ ദി ടെയിൽസ് ഓഫ് ഐസിലെ ഒരു സംഭവം ചിത്രത്തിൽ അനുസ്മരിപ്പിക്കുന്നു. ഈ കഥയുടെ നായകൻ ഉത്സു പർവതത്തിലേക്കുള്ള പാതയിൽ അൽപായുസുള്ള ഒരു സന്യാസിയെ കണ്ടുമുട്ടുന്നു.[1]
蔦紅葉図 | |
---|---|
English: 'Autumn Ivy' | |
കലാകാരൻ | Ogata Kenzan |
വർഷം | after 1732 |
Medium | Ink, color, and gold on paper |
അളവുകൾ | 21.3 cm × 27.6 cm (8.4 ഇഞ്ച് × 10.9 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
അവലംബം
തിരുത്തുക- ↑ "metmuseum.org". www.metmuseum.org. Retrieved 2018-10-10.