ഒരു രോഗിക്ക് സാധാരണനിലയേക്കാൾ കൂടുതൽ ഓക്സിജൻ നൽകുന്നതിന് നിർമ്മിക്കുന്ന ഒരു സംവിധാനമാണ് ഓക്സിജൻ ടെന്റ്. ഇത് രോഗിയുടെ തോളിനുമുകളിൽ തലമാത്രമോ അല്ലെങ്കിൽ ശരീരം മുഴുവനുമോ മൂടുന്ന വിധത്തിൽ സ്ഥാപിക്കുന്നു. ചില ഉപകരണങ്ങൾ മുഖത്തിന്റെ ഒരു ഭാഗം മാത്രം മൂടുന്നവിധത്തിലാണ് ഉപയോഗിക്കുന്നത്. അത്‍ലറ്റുകൾ ഉയന്നസമുദ്രനിരപ്പിലുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ടെന്റുകളുമായി ഇവയ്ക്ക് സാമ്യമുണ്ട്.

ഓക്സിജൻ കൂടാരത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ശിശു

ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഈ രീതിയിലുള്ള ചികിത്സ പലപ്പോഴും നിർദ്ദേശിക്കപ്പെടുന്നു. ഒരു ആശുപത്രിയിലോ ആരോഗ്യ പരിപാലന കേന്ദ്രത്തിലോ ഒരു ഓക്സിജൻ ടെന്റ് ഉപയോഗിക്കാം. ഹ്രസ്വ കാലത്തേക്കോ അല്ലെങ്കിൽ ദീർഘകാലത്തേക്കോ ഉള്ള ചികിത്സാരീതിക്ക് ഇത് ശുപാർശ ചെയ്യാവുന്നതാണ്.

സാധാരണ ഓക്സിജൻ ടെന്റ് സുതാര്യമായ പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പുറമേനിന്നുള്ള വായുസഞ്ചാരം ഇല്ലാതിരിക്കുന്നതിനായി രോഗി കിടക്കുന്ന കിടക്കയുടെ വശങ്ങളിലേക്ക് ഇത് ഘടിപ്പിക്കുന്നു. ടെന്റിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സിബ് ഉപയോഗിച്ച് ഇത് തുറക്കുവാനും കഴിയും.

നേട്ടങ്ങൾ തിരുത്തുക

ഓക്സിജൻ തെറാപ്പി പലപ്പോഴും രോഗികളുടെ ശ്വാസകോശത്തിന് കൂടുതൽ ഓക്സിജൻ നൽകുന്നു. ഇത് ശ്വാസകോശത്തിലെ കോശങ്ങളെ സഹായിക്കുന്നു . സാധാരണഗതിയിൽ ഈ ചികിത്സ രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുകയും ശ്വസനം സുഗമമാക്കുകയും ചെയ്യുന്നു. ചുമ, ശ്വാസകോശത്തിൽ ഉണ്ടാവുന്ന സ്രവങ്ങൾ തുടങ്ങിയ ലക്ഷണങ്ങളെ ഇത് ലഘൂകരിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗ അവസ്ഥകൾ, കാർബൺ മോണോക്സൈഡ് വിഷം എന്നിവയ്ക്ക് ഓക്സിജൻ തെറാപ്പി നിർദ്ദേശിക്കപ്പെടാം, ശസ്ത്രക്രിയ നടത്തുന്ന സമയത്ത് രോഗികൾക്ക് ഓക്സിജൻ നൽകാം.  ശ്വസിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വൈറൽ അല്ലെങ്കിൽ ബാക്ടീരിയ മെനിഞ്ചൈറ്റിസ് ഉള്ള ഒരാളെ ഓക്സിജൻ കൂടാരത്തിൽ സൂക്ഷിക്കാം.

അപകടങ്ങൾ തിരുത്തുക

ഓക്സിജന്റെ അളവ് വർദ്ധിക്കുന്നത് തീയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. തീ ഉണ്ടാവാനുള്ള സാദ്ധ്യതയും തീയുടെ വ്യാപനനിരക്കും നാശനഷ്ടങ്ങളുടെ അളവും വർദ്ധിപ്പിക്കുന്നു. സാധാരണ അന്തരീക്ഷത്തിൽ കത്താത്ത പല വസ്തുക്കളും ഉയർന്ന ഓക്സിജൻ ഉള്ള അന്തരീക്ഷത്തിൽ കത്തുകയും ചെയ്യും. ഉയർന്ന ഓക്സിജൻ നിലനിൽക്കുന്ന അന്തരീക്ഷത്തിൽ തീ കെടുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.

മുൻകരുതലുകൾ തിരുത്തുക

ഓക്സിജൻ ടെന്റ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ സാധാരണയായി ശുപാർശ ചെയ്യുന്നു. ഇടയ്ക്കിടെ ടെന്റ് തുറക്കുന്നത് ഒഴിവാക്കുക എന്നതാണ് ഒരു നടപടി. രോഗിയെ പരിചരിക്കാൻ ടെന്റ് തുറന്നാൽ അതിനകത്തുള്ള ഓക്സിജൻ പുറത്തേക്ക് ഒഴുകുന്നത് തടയാൻ അരികുകൾ തിരികെ അടച്ചുവയ്ക്കേണ്ടതുണ്ട്. പൊതുവേ, ഏതെങ്കിലും ഓക്സിജൻ ഉപകരണത്തിന്റെ പരിസരത്ത് പുകവലിക്കരുത് അല്ലെങ്കിൽ കത്തുന്ന വസ്തുക്കൾ ഉണ്ടാകരുത്. [1] ഓക്സിജൻ കൂടാരത്തിനുള്ളിൽ ഒരു വൈദ്യുത ഉപകരണം ഉപയോഗിക്കുന്നതും അപകടകരമാണ്.

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. Mulder, Magda (1 May 1999). Practical Guide for General Nursing Science. Pearson South Africa. p. 545. ISBN 978-0-636-04202-5.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓക്സിജൻ_ടെന്റ്&oldid=3557067" എന്ന താളിൽനിന്ന് ശേഖരിച്ചത്