സമകാലികരായ മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് ഒ.എം കരുവാരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്ന ഒറ്റമാളിയക്കൽ മുത്തുക്കോയ തങ്ങൾ.[1] മാപ്പിളപ്പാട്ടിൻറെ തനത് ശൈലിയിലാണ് ഇദ്ദേഹം പാട്ടുകളെഴുതിയത്. മാപ്പിളപ്പാട്ട് രംഗത്ത് മുപ്പത് വർഷത്തെ പാരമ്പര്യമുള്ള ഒ.എം കരുവാരക്കുണ്ട് പഴയകാല കൃതികൾ മറ്റുള്ളവർ പാടുന്നത് കേട്ടും വായിച്ചും പഠിച്ചാണ് പിൽകാലത്ത് മാപ്പിളപ്പാട്ട് രചയിതാവായി മാറിയത്. [2] മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ടാണ് ഇദ്ദേഹത്തിൻ്റെ സ്വദേശം.[3]പൂർണ്ണ പേര് ഒറ്റമാളിയക്കൽ മുത്തുക്കോയ തങ്ങൾ[4] മാപ്പിളപ്പാട്ടുകൾക്ക് പുറമെ ഒപ്പനപ്പാട്ട് രചനാ മേഖലയിലും ഇദ്ദേഹം പ്രശസ്തനാണ്.

  • ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്
  • നൂറുകണക്കിന് ഒപ്പന പാട്ടുകളും രചിച്ചു.
  • മാപ്പിളപ്പാട്ടിന്റെ ഏറെക്കുറെ എല്ലാ ഇശലുകളും കോർത്തിണക്കി മാപ്പിളപ്പാട്ട് രചനാ നിയമങ്ങളായ കമ്പി, കഴുത്ത്, വാൽക്കമ്പി, വാലുമ്മൽ കമ്പി തുടങ്ങിയവ കണിശമായി പാലിച്ച് രാമായണവും മാപ്പിളപ്പാട്ട് ആയി രചിച്ചിട്ടുണ്ട്.[5]
  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201104124211616391&[പ്രവർത്തിക്കാത്ത കണ്ണി]
  2. "ദിനപത്രം-ഓൺലൈൻ-ശേഖരിച്ചത് 2015 സപ്തം 9". Archived from the original on 2016-03-05. Retrieved 2021-08-11.
  3. തദ്ധേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ് [പ്രവർത്തിക്കാത്ത കണ്ണി]
  4. http://magazines.manoramaonline.com/Cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=18936175&language=english&BV_ID=@@@
  5. [1][പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://en.msidb.org/asongs.php?tag=Search&lyricist=OM%20Karuvarakundu&limit=218
"https://ml.wikipedia.org/w/index.php?title=ഒ.എം._കരുവാരക്കുണ്ട്&oldid=3707222" എന്ന താളിൽനിന്ന് ശേഖരിച്ചത്