ഒസ്സാത്തി
എഴുത്തുകാരി ബീന എഴുതിയ ഒരു നോവലാണ് ഒസ്സാത്തി. കേരള മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ വിഷയമാക്കിയാണ് നോവൽ
മുന്നോട്ട് പോകുന്നത്[1]. ഡി.സി ബുക്സ് ആണ് നോവൽ പുറത്തിറക്കിയിരിക്കുന്നത്. 104 പേജുകളുള്ള പുസ്തകം മെയ് 2017 നാണ് ഒന്നാമത്തെ പതിപ്പ് ഇറങ്ങിയത്[2].
വി.കെ. ശ്രീരാമനാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്[3]. ആശയപരമായ സമത്വത്തെ കവച്ചുവെക്കുന്ന സാമൂഹിക ഉച്ചനീചത്വത്തെ നോവൽ തുറന്നുകാട്ടുന്നുണ്ട്.
കഥ
തിരുത്തുകഒരു വലിയ തറവാട്ടിലെ മരുമകളായി സൽമ എന്ന പെൺകുട്ടി (സൽമ നാട്ടിലെ ക്ഷുരകന്റെ മകളാണ്) കടന്നുവരുന്നതും, അവരനുഭവിക്കുന്ന അവഗണനയും പ്രയാസങ്ങളുമാണ് നോവലിന്റെ വിഷയം. ഗൾഫ് പ്രവാസവും ഇതിന്റെ പരിസരത്തായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ "ഐ.ഇ മലയാളം". ഇന്ത്യൻ എക്സ്പ്രെസ്സ്. 3 ജൂലൈ 2017. Retrieved 4 ഓഗസ്റ്റ് 2019.
- ↑ "ഒസ്സാത്തി". ഗുഡ്റീഡ്സ്. Retrieved 4 ഓഗസ്റ്റ് 2019.
- ↑ "ഡി.സി ബുക്സ്". 29 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2019.