ഒവേറിയൻ സീറസ് സിസ്റ്റാഡിനോമ


അണ്ഡാശയത്റ്റിന്റെ അർബുദകരമല്ലാത്ത മുഴകളിൽ ഏറ്റവും സാധരണയായി കാണപ്പെടുന്നവയാണ് ഒവേറിയൻ സീറസ് സിസ്റ്റാഡിനോമ. ഒവേറിയൻ ട്ര്യൂമറുകളിൽ 20% ഇവയാണ്. [1]

Ovarian serous cystadenoma
Ovarian serous cystadenoma. The cystic space is at the top of the image. Ovarian parenchyma is seen at the bottom right. H&E stain.

സർവ്വസാധാരണമായ ഒവേറിയൻ അർബുദമായ സീറസ് കാർസിനോമയുമായി സൂക്ഷ്മദർശിനിയിൽ സാമ്യത കാണപ്പെടുന്നു. എന്നാൽ ഇവയെ അർബുദകർമായി കണക്കാക്കാൻ സാധിക്കില്ല. ഇവ ഇന്റർമിറ്റന്റ് സീറസ് മുഴകളുമായി യാതൊരുവിധ ജനിതക സാമ്യവും ഇല്ല.

പാൻക്രിയാസിന്റെ സീറസ് സിസ്റ്റാഡിനോമയുമായി ഇവയ്ക്ക് ബന്ധമുള്ളതായി കാണുന്നില്ല. [2]

രോഗ നിർണ്ണയം തിരുത്തുക

കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ നീർക്ഷിച്ചാണ് രോഗനിർണ്ണയം നടത്തുന്നത്. മിക്കവാറും ഇവയ്ക്ക് ഒറ്റ അറയുള്ളതും സുതാര്യവും വൈക്കോൽ നിറമുള്ളതുമായ ദ്രാവകം അടങ്ങിയ മുഴകൾ ആയാണ് കാണപ്പെടുന്നത്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ ഇവയ്ക്ക് ഒന്നിൽ കൂടുതൽ അറകൾ കാണാറുണ്ട്. മുഴ അഥവാ സിസ്റ്റിന്റെ അന്തർഭാഗം സിമ്പിൾ എപ്പിത്തീലിയം കൊണ്ട് ഉണ്ടാക്കിയവയാണ്.[3] ഇവ സീലിയ ഉള്ള കോളുമ്നാർ അല്ലെങ്കിൽ സീലിയ ഇല്ലാത്ത കുബോയ്ഡൽ എപ്പിത്തീലിയം കൊണ്ടുണ്ടാക്കിയിരിക്കുന്നു.

സൂക്ഷ്മദർശിനി ചിത്രങ്ങൾ തിരുത്തുക

റഫറൻസുകൾ തിരുത്തുക

  1. Peterson CM (1997). "Common Causes of Ovarian Enlargement: Ovarian neoplasms". Human Reproduction. University of Utah Medpath.
  2. Cheng EJ, Kurman RJ, Wang M, Oldt R, Wang BG, Berman DM, Shih I (June 2004). "Molecular genetic analysis of ovarian serous cystadenomas". Laboratory Investigation; A Journal of Technical Methods and Pathology. 84 (6): 778–784. doi:10.1038/labinvest.3700103. PMID 15077125.
  3. Ehdaivand S. "Ovary tumor - serous tumors - Serous cystadenoma / adenofibroma / surface papilloma". Pathology Outlines. Topic Completed: 1 June 2012. Revised: 5 March 2020