ഒളിംപിക് ഗോൾ
കോർണർ കിക്കിൽനിന്നു മറ്റു കളിക്കാരുടെയൊന്നും സഹായമില്ലാതെ നേരിട്ടു നേടുന്ന ഗോളിനെയാണ് ഒളിംപിക് ഗോൾ എന്നു പറയുന്നത്. 1924ൽ യുറഗ്വായ്ക്കെതിരെ ഒരു സൗഹൃദ മത്സരത്തിൽ അർജന്റീന താരം സെസാറിയോ ഒൻസാരിയാണ് ഇത്തരത്തിൽ ആദ്യ അംഗീകൃത ഗോൾ നേടിയത്. യുറഗ്വായ് അന്നത്തെ ഒളിംപിക് ചാംപ്യൻമാർ ആയിരുന്നതിനാലാണു ഗോളിന് ഇങ്ങനെ പേരുവീണത്. ഒളിംപിക് ഫുട്ബോളിൽ ആദ്യമായൊരു ഒളിംപിക് ഗോൾ നേടിയത് ഒരു വനിതാ താരമായ അമേരിക്കയുടെ മേഗൻ റപീനോയാണ്..
അവലംബം
തിരുത്തുകപഠിപ്പുരയിൽ നിന്നും ശേഖരിച്ചത്