പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായിരുന്നു ഒലിവർ സാക്സ് (Oliver Sacks). (ജനനം: 1933 ജൂലൈ 9, ലണ്ടൻ; മരണം: 2015 ആഗസ്റ്റ് 30, ന്യൂയോർക്ക്) ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് ന്യൂറോ പതോളജിയിലും ന്യൂറോ കെമിസ്ട്രിയിലും ബിരുദം നേടി.[1][2][3]

ഒലിവർ സാക്സ്
9.13.09OliverSacksByLuigiNovi.jpg
2009ലെ ബ്രൂക്ലിൻ പുസ്തകമേളയിൽ സാക്സ്
ജനനം
ഒലിവർ വോൽഫ് സാക്സ് (Oliver Wolf Sacks)

(1933-07-09)9 ജൂലൈ 1933
ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ങ്ഡം
മരണംഓഗസ്റ്റ് 30, 2015(2015-08-30) (പ്രായം 82)
മൻഹാട്ടൻ, ന്യൂയോർക്ക്
അറിയപ്പെടുന്നത്തന്റെ ചില രോഗികളുടെ കേസ് സ്റ്റഡി ഉൾപ്പെടുത്തി രചിച്ച ജനപ്രിയ ഗ്രന്ഥങ്ങൾ
Medical career
Professionവൈദ്യം

പ്രവർത്തന മേഖലതിരുത്തുക

ന്യൂറോളജിയെ ജനകീയമാക്കിയ മസ്തിഷ്ക ശാസ്ത്രജ്ഞാണദ്ദേഹം. ആധുനികവൈദ്യശാസ്ത്രത്തിലെ ആസ്ഥാന കവി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 'മൈഗ്രയിൻ' (1970) എന്ന രചനയോടെയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേയ്ക്ക് കടക്കുന്നത്. 1973 -ൽ പ്രസിദ്ധീകരിച്ച 'എവേക്കനിങ്സ് ' എന്ന ഗ്രന്ഥമാണ് സാക്സിനെ ലോകപ്രശസ്തനാക്കിയത്.[4]

കൃതികൾതിരുത്തുക

എ ലെഗ് ടു സ്റ്റാൻഡ് ഓൺ, ദ മാൻഹു മിസ്ടുക്ക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്, സീയിങ് വോയ്സസ്, ആൻ എ ആന്ത്രോപ്പോളജിസ്റ്റ് ഓൺ മാർസ്, ദ ഐലൻഡ് ഓഫ് ദ കളർ ബ്ലൈൻഡ്, അങ്കിൾ ടങ്സ്റ്റൺ, ഒക്സാസാ ജേണൽ, മ്യൂസിക്കോഫീലിയ, ദ മൈൻറല് ഐ

മരണംതിരുത്തുക

അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം 2015 ആഗസ്ത് 30 -ന് ന്യൂയോർക്കിൽ നിര്യാതനായി. കണ്ണിനെ ബാധിച്ച മെലനോമ കരളിലേക്ക് പടർന്നതിനെത്തുടർന്നായിരുന്നു മരണം.[2]

അവലംബംതിരുത്തുക

http://www.nytimes.com/2015/08/31/science/oliver-sacks-dies-at-82-neurolo

  1. ഡോ.കെ.രാജശേഖരൻ നായർ,നിറങ്ങൾ അറിയാത്തവരുടെ നാട്ടിൽ ഒലിവർ സാക്സ് ( രോഗങ്ങളും സർഗ്ഗാത്മകതയും ) പുറം,53,ഡി.സി.ബുക്സ് 2005
  2. 2.0 2.1 https://www.nytimes.com/2015/08/31/science/oliver-sacks-dies-at-82-neurologist-and-author-explored-the-brains-quirks.html
  3. https://www.bbc.com/news/uk-34102119
  4. എൻ.ഇ സുധീർ,അവസാന പേജിലേയ്ക്ക് ഒലിവർ സാക്സ് മുന്നേറുമ്പോൾ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ്17 2015
"https://ml.wikipedia.org/w/index.php?title=ഒലിവർ_സാക്സ്&oldid=3508004" എന്ന താളിൽനിന്ന് ശേഖരിച്ചത്