1984-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ കാക്കനാടന്റെ മലയാള നോവലാണ് ഒറോത.

ഒറോത
Cover
ഒറോതയുടെ കവർ
കർത്താവ്കാക്കനാടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസങ്കീർത്തനം പബ്ലിക്കേഷൻസ്‌,
ഏടുകൾ78

കഥ തിരുത്തുക

ഒറോതയിലൂടെയാണ്‌ ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങുന്നത്‌. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള ചെമ്പേരിയെന്ന കുടിയേറ്റഗ്രാമത്തിന്റെ തുടിപ്പുകളാണ് കാക്കനാടന്റെ ഒറോത എന്ന നോവൽ. [1]മധ്യതിരുവിതാംകൂറിൽ നിന്ന്‌ മലബാർ പ്രദേശത്തേക്കുണ്ടായ കുടിയേറ്റക്കാരുടെ കഥകൂടിയാണിത്. കൊല്ലവർഷം 1099-ൽ തിരുവിതാംകൂറിൽ ഉണ്ടായ വെള്ളപ്പൊക്കവും പിന്നീട് മീനച്ചിലാറിന്റെ കരയിൽനിന്ന് കുറച്ച് കുടുംബങ്ങൾ മലബാറിലേക്ക് കുടിയേറുന്നതിന്റെയും കഥയാണ് "ഒറോത"യിൽ പറയുന്നത്. സ്നേഹവും ത്യാഗവും കരുത്തും കാട്ടുന്ന ഒറോത ഒരു അസാധാരണ കഥാപാത്രമായി തിളങ്ങി നിൽക്കുന്നു. വെള്ളം ഈ നോവലിലെ ഒരു പ്രധാന വിഷയമാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽനിന്നാണ് റൗഡി പാപ്പനെന്നറിയപ്പെട്ട വെട്ടുകാട് പാപ്പന് ഒറോതയെ കിട്ടിയത്. പാപ്പൻ ഒരു വള്ളമൂന്നുകാരനാണ്; വെള്ളത്തിൽ തൊഴിലെടുക്കുന്നവർ . മീനച്ചിലാറിന്റെ പുത്രിയായ ഒറോതയെ പാപ്പൻ നിധിപോലെ കാത്തു. ഒറ്റാംതടിയായി ജീവിച്ച അയാളിലെ ജലാംശം തന്നെയായിരുന്നു ഒറോത. അധ്വാനമാണ് ഒറോത നിർദ്ദേശിക്കുന്ന ജീവിത വേദാന്തം. പാപ്പനും ഒറോതയുമാണ് ആ ജീവിതവേദാന്തം പൂർണ്ണമായി പ്രായോഗികമാക്കുന്ന രണ്ടു കഥാപാത്രങ്ങൾ . ജാനമ്മ, കുഞ്ഞുവർക്കി, മുത്തുകൃഷ്ണൻ , ഔതക്കുട്ടി, ചേച്ചമ്മ, ഇട്ടിയവിശ, അന്നക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഒറോതയ്ക്കും പാപ്പനും മിഴിവുകൂട്ടുന്നവരാണ്. [2] നോവലിന്റെ ആമുഖമായി കാക്കനാടൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: "ഒരു ബൃഹദ് രചനയെക്കുറിച്ച് ആലോചിച്ചിരിക്കുന്നതിനിടയിൽ അതിൽനിന്ന് കഥാപാത്രത്തെമാത്രം ചികഞ്ഞെടുത്ത് ആ കഥാപാത്രത്തിന്റെ ഒരു രേഖാചിത്രം വരയ്ക്കണമെന്ന് പെട്ടെന്ന് ഒരിക്കൽ തോന്നി. ആ തോന്നലിന്റെ ഫലമാണ് എന്റെ "ഒറോത". ഒരു മികച്ച മനുഷ്യ മാതൃക എന്ന നിലയ്ക്കാണ് കാക്കനാടൻ ഒറോതയെ സൃഷ്ടിച്ചത്.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമിയുടെ നോവലിനുള്ള പുരസ്കാരം (1984)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-10. Retrieved 2012-03-18.
  2. http://www.deshabhimani.com/periodicalContent3.php?id=352[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

ഒറോതയുടെ ഓർമ്മകളിലൂടെ ചെമ്പേരിയെ പ്രണയിച്ച്‌ Archived 2012-11-10 at the Wayback Machine. ഒറോത - ടി. ടി. പ്രഭാകരൻ [പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ഒറോത&oldid=3627072" എന്ന താളിൽനിന്ന് ശേഖരിച്ചത്