ഒറിയാന്തി
ഒറിയാന്തി പനഗാരിസ് (ജനനം 22 ജനുവരി 1985) ഓസ്ട്രേലിയയിൽ നിന്നുള്ള സംഗീതജ്ഞയും, ഗായികയും, ഗാന രചയിതാവും ഗിറ്റാർ വായനക്കാരിയുമാണ്. ഓറിയാന്തിയുടെ ആദ്യ ഏകാംഗ ആൽബം അക്കൊഡിങ്ങ് റ്റു യു ഓസ്ട്രേലിയയിൽ എട്ടാം സ്ഥാനത്തും അമേരിക്കയിൽ 17-ആം സ്ഥാനത്തും ഇടം നേടിയിരുന്നു. അവരുടെ ആദ്യ ആൽബം ബിലീവ് 2009 അവസാനം ലോകമെമ്പാടും പ്രകാശിപ്പിക്കപ്പെട്ടു. മൈക്കൽ ജാക്സന്റെ മരണം മൂലം നടക്കാതെ പോയ ദിസ് ഇസ് ഇറ്റ് എന്ന സംഗീത പര്യടനത്തിന്റെ മുൻനിര ഗിറ്റാർ വായനക്കാരിയായി അദ്ദേഹം തിരഞ്ഞെടുത്തത് ഓറിയാന്തിയെ ആയിരുന്നു. ജൂലയ് 7, 2009-തിൽ നടന്ന മൈക്കൽ ജാക്‌സന്റെ മെമ്മോറിയൽ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.
ഒറിയാന്തി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഒറിയാന്തി പനഗാരിസ് |
പുറമേ അറിയപ്പെടുന്ന | ഒറിയാന്തി |
ഉത്ഭവം | അഡലൈഡ്, ഓസ്ട്രേലിയ |
തൊഴിൽ(കൾ) | സംഗീതജ്ഞ, ഗിറ്റാറിസ്റ്റ്, പാട്ട്-പാട്ടെഴുത്ത്, അഭിനേത്രി |
ഉപകരണ(ങ്ങൾ) | അക്കൊസ്റ്റിക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ്, ഡ്രം, പാട്ട് |
വർഷങ്ങളായി സജീവം | 2005–ഇന്നു വരെ |
ലേബലുകൾ | ഗെഫെൻ, 19 എന്റർട്ടെയ്ന്മെന്റ് [1] |
ജീവിതരേഖ
തിരുത്തുകജനുവരി 22 1985ൽ തെക്കൻ ഓസ്ട്രേലിയയിലെ അഡെലൈഡിൽ ഓസ്ട്രേലിയൻ-ഗ്രീക്ക് വംശജയായി ജനിച്ചു. പിതാവിന്റെ പ്രോൽസാഹനത്തിൽ ആറാം വയസ്സിൽ അക്കൊസ്റ്റിക്ക് ഗിറ്റാർ വായിക്കാൻ പഠിച്ച ഒറിയാന്തി പതിനൊന്നാം വയസ്സിൽ ഇലക്ട്രിക്ക് ഗിറ്റാറിലേക്കു തിരിഞ്ഞു. അതേസമയം തന്നെ മെഴ്സിഡസ് കോളേജിലെ പഠനം മതിയാക്കി അവർ കാബ്രഡൊമിനിക്കൻ കോളേജിൽ ചേർന്നു. പതിനഞ്ചാം വയസ്സിൽ ഗാനരചനയിലേക്കു ശ്രദ്ധതിരിച്ച ഒറിയാന്തി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു[3]. പതിന്നാലാം വയസ്സു മുതൽ തന്നെ ഇംഗ്ലണ്ടിലും ഫ്രാൻസിലുമായി പല സംഗീതസംഘങ്ങളിലും ഗിറ്റാർ വായിച്ചിരുന്ന ഒറിയാന്തി പതിനഞ്ചാം വയസ്സിൽ സ്റ്റീവ് വെക്കു വേണ്ടി ആദ്യ സ്റ്റേജ് ഷോ ചെയ്തു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ 19 Entertainment. "Orianthi at 19 Entertainment". 19 Entertainment. Retrieved 15 February 2010.
- ↑ http://www.allmusic.com/cg/amg.dll?p=amg&sql=10:fvfuxzwaldte
- ↑ The Age Article: "Lady plays the blues: Santana among fans" Patrick Donovan 7 July 2007"