ഒരു വൈദികന്റെ ഹൃദയമിതാ
കേരളത്തിൽ, കത്തോലിക്കാ സന്യാസസമൂഹമായ വിൻസെൻഷ്യൻ സഭയിൽ പുരോഹിതനായിരുന്ന കെ.പി.ഷിബു, വൈദികർക്കിടയിലെ മൂല്യച്യുതിയെ സംബന്ധിച്ച ആരോപണങ്ങൾ ഉൾക്കൊള്ളിച്ച് എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണ് ഒരു വൈദികന്റെ ഹൃദയമിതാ.[1] 13 വർഷം വൈദികാർത്ഥിയായും 11 വർഷം വൈദികനായും വിൻസെൻഷ്യൻ സഭയിൽ കഴിഞ്ഞ ഗ്രന്ഥകാരൻ 2010 മാർച്ച് മാസത്തിലാണ് സഭ വിട്ടുപോയത്. പുരോഹിതർക്കും സന്യസ്ഥർക്കുമിടയിൽ ലൈംഗിക അരാജകത്വവും, ആഡംബരജീവിതവും, ധനാസക്തിയും, അധികാരാസക്തിയും കൊടികുത്തിവാഴുകയാണെന്നാണ് ഈ ഗ്രന്ഥത്തിലെ മുഖ്യ ആരോപണം. സ്വവർഗ്ഗരതിയും നീലച്ചിത്രങ്ങളും സന്യാസഭവനങ്ങളുടെ ഭാഗമായി മാറിയെന്നും വൈദികരുടെ കുമ്പസാരത്തിൽ കിട്ടിയ വെളിപ്പെടുത്തലുകളിൽ നിന്ന് അവരിൽ 60 ശതമാനം പേരും വിധവകളോ, കന്യാസ്ത്രികളോ, സമാജവനിതകളോ, സാധാരണ സ്ത്രീവിശ്വാസികളോ പങ്കാളികളായ രതിസംഗമങ്ങളിലൂടെ കടന്നുപോയിട്ടുള്ളവാരാണെന്ന് അനുമാനിക്കാമെന്നും ഗ്രന്ഥകാരൻ പറയുന്നു. 160 പുറങ്ങളുള്ള ഈ കൃതി ആദ്യപതിപ്പിൽ നൂറു പ്രതികൾ മാത്രമാണിറങ്ങിയത്. ഗ്രന്ഥകാരൻ തന്നെയാണ് പ്രസാധകൻ. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷൻ കടലുണ്ടി ആദ്യപതിപ്പിന്റെ പ്രകാശനകർമ്മം നിർവഹിച്ച ഈ കൃതിയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത് വേലായുധൻ ഇളയിടത്ത് ആണ്. [2] [3][4][5] [6] [7]
മുൻകന്യാസ്ത്രിയായ ജെസ്മിയുടെ "ആമേൻ: ഒരു കന്യാസ്ത്രിയുടെ ആത്മകഥ" എന്ന വിവാദപരമായ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന് ഒരു വർഷത്തിനകം ഇറങ്ങുന്ന ഈ കൃതിയിൽ, കത്തോലിക്കാസഭയിലെ രഹസ്യകൂദാശയായ കുമ്പസാരത്തിൽ ഗ്രന്ഥകാരന് കിട്ടിയതായി പറയപ്പെടുന്ന വിവരങ്ങളെ ആശ്രയിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ച സിറോ മലബാർ സഭയുടെ വക്താവ് ഫാദർ പോൾ തെലേക്കാട്ട്, "വിശ്വാസികളുടെ വിശ്വാസത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറായ ഗ്രന്ഥകാരനെപ്പോലുള്ളവരും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സഭ" എന്ന് ഓർമ്മിപ്പിച്ചു.[8][൧] താൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ഗ്രന്ഥകാരൻ, മറ്റ് വൈദികർ ഇത്തരം കാര്യങ്ങൾ പ്രസംഗങ്ങളിൽ തുറന്ന് പറയാറുള്ള കാര്യം ചൂണ്ടിക്കാട്ടി.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref>
ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്
കുറിപ്പുകൾ
തിരുത്തുക൧ ^ "Unfortunately the Church is one in which people like him are also living and working.... He has simply betrayed the trust of the faithful".
അവലംബം
തിരുത്തുക- ↑ ഒരു വൈദികന്റെ ഹ്രുദയമിതാ, ഷിബു കെ.പി., അച്ചടി:പി.പി.ജോർജ്ജ് & സൺസ്, അങ്കമാലി
- ↑ മാതൃഭൂമി ദിനപത്രത്തിലെ റിപ്പോർട്ട്, വൈദികരുടെ മൂല്യച്യുതി തുറന്നുകാട്ടി മുൻ വൈദികന്റെ ആത്മകഥ Archived 2010-09-04 at the Wayback Machine.
- ↑ റ്റൈസ് ഓഫ് ഇൻഡ്യ ദിനപത്രത്തിലെ വാർത്ത, Ex-priest 'exposes' clergy's sex secrets
- ↑ India Summary, Popular News Summary from India, Oru Vaidikante Hrudayamitha – Here is The Heart of a Priest by ex Father K P Shibu Archived 2010-09-04 at the Wayback Machine.
- ↑ ജന്മഭൂമി പത്രത്തിലെ വാർത്ത, ഒരു വൈദികന്റെ പീഡിത ഹൃദയമിതാ...[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാധ്യമം പത്രത്തിലെ വാർത്ത, കത്തോലിക്ക സഭയിലെ പീഡനങ്ങളെക്കുറിച്ച് യുവവൈദികന്റെ പുസ്തകം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സഭയിൽ പീഡനവും സ്വവർഗഭോഗവും!, വെബ് ദുനിയായിലെ റിപ്പോർട്ട്
- ↑ ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിലെ വാർത്ത, After nun, former priest writes a tell-all book on sexual exploitation