ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ്‌ ഒരു രൂപ നോട്ട്. ഇന്ത്യയിൽ മറ്റു കറൻസികൾ റിസർവ്‌ ബാങ്ക്‌ ഗവർണർ പുറത്തിറക്കുമ്പോൾ, ഒരു രൂപാ നോട്ടിലുള്ള അധികാരം ഭാരതീയ സർക്കാർ തുടരുകയായിരുന്നു. റിസർവ്‌ ബാങ്ക്‌ ഗവർണറൂടെ ഒപ്പിനു പകരം, കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ ഒപ്പാണ്‌ ഈ നോട്ടുകളിൽ പതിച്ചിരിക്കുന്നത്.[1] ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലങ്ങളിൽ ഒരു രൂപാ നോട്ട് പുറത്തിറക്കിയിരുന്നെങ്കിലും ഇടയ്ക്ക് വച്ചിത് നിലച്ചു പോയി. രണ്ടാം ലോകമഹായുദ്ധകാലത്ത് അടിയന്തര സം‌വിധാനം എന്നനിലയിൽ 1940 ഓഗസ്റ്റ് മുതൽ വീണ്ടും ഒരു രൂപാ നോട്ട് അടിച്ചിറക്കി. ഒരു രൂപാ നാണയത്തിന്റെ അതേ നിലവാരത്തിലാണ്‌ ഇതും പുറത്തിറക്കിയത്.

One Rupee
(India)
Value1
Width97 mm
Height63 mm mm
Weight90 GSM g
Security featuresവാട്ടർമാർക്ക്
Material used100% (Cotton) Rag Content
Years of printing1917–1926
1940–1995
2015–
Obverse
DesignOne-rupee coin
Reverse
DesignSagar Samrat oil rig

ചരിത്രം

തിരുത്തുക

1917 നവംബർ 30-നാണ് 1 രൂപ നോട്ട് ആദ്യമായി അവതരിപ്പിച്ചത്, എന്നാൽ 1926-ൽ അച്ചടി നിർത്തിവച്ചു.[2] 1940-ൽ അച്ചടി പുനരാരംഭിക്കുകയും 1994 വരെ തുടരുകയും ചെയ്തുവെങ്കിലും ചെലവ് ചുരുക്കൽ നടപടികൾ മൂലം അച്ചടി വീണ്ടും നിർത്തി. 2015-ൽ രണ്ടാമതും അച്ചടി പുനരാരംഭിച്ചു. പുതുതായി അച്ചടിച്ച നോട്ടുകൾ 2015 മാർച്ച് 5-ന് രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷി ആദ്യമായി പുറത്തിറക്കി. 2020 ഫെബ്രുവരി 7-ലെ ഗസറ്റ് ഓഫ് ഇന്ത്യ-ലെ പ്രസിദ്ധീകരണം അനുസരിച്ച് ഈ നോട്ടുകൾ ഇഷ്യൂ ചെയ്യാൻ ആർബിഐ വീണ്ടും തീരുമാനിച്ചു.

ഇതും കാണുക

തിരുത്തുക
 
ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു രൂപാ നോട്ട്


  1. "Issue of Re. 1 denomination currency notes with Rupee symbol (₹) and the inset letter 'L'". RBI. Retrieved 6 January 2018.
  2. "History of Indian currency: How the rupee changed". The Economic Times. 28 November 2016. Retrieved 22 May 2023.

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരു_രൂപാ_നോട്ട്&oldid=3955049" എന്ന താളിൽനിന്ന് ശേഖരിച്ചത്