പൗരസ്ത്യ ഓർത്തഡോക്സ് ക്രിസ്തീയതയിലെ ഹെസിക്കാസപാരമ്പര്യത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ക്ലാസ്സിക് ആണ് ഒരു തീർത്ഥാടകന്റെ വഴി (The Way of A Pilgrim). എഴുത്തുകാരൻ ആരെന്നു നിശ്ചയമില്ലാത്ത ഈ കൃതി, ഇടവിടാതെയുള്ള പ്രാർത്ഥനവഴി ദൈവസ്മരണ മനസ്സിൽ ഉറപ്പിച്ചു നിർത്തുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടാൻ ശ്രമിക്കുന്നു. തെസ്സലോനിക്കർക്കെഴുതിയ പൗലോസിന്റെ ഒന്നാം ലേഖനത്തിലെ (5:17) "നിങ്ങൾ ഇടവിടാതെ പ്രാർത്ഥിക്കുക" എന്ന വചനമാണ് ആഖ്യാതാവിനെ ഈ അന്വേഷണത്തിനു പ്രേരിപ്പിക്കുന്നത്. പ്രാർത്ഥനാച്ചരടിന്റെ സഹായത്തോടെ 'യേശുപ്രാർത്ഥന' എന്ന ഹ്രസ്വമന്ത്രം ആവർത്തിച്ചും ഓർത്തഡോക്സ് പാരമ്പര്യത്തിലെ ലിഖിതസമുച്ചയമായ ഫിലോക്കാളിയായിലെ വചനങ്ങൾ ധ്യാനിച്ചും റഷ്യയാകെ ചുറ്റിക്കറങ്ങുന്ന ഒരു കർഷകന്റെ അനുഭവാഖ്യാനത്തിന്റെ രൂപത്തിലാണ് ഇതിന്റെ രചന. കൃതിയുടെ ലളിതവും ഹൃദ്യവുമായ ശൈലിക്ക് ഈ തുടക്കം ഉദാഹരണമാണ്:

ഈ രചനയുടെ ഉത്ഭവപശ്ചാത്തലം അജ്ഞാതമായിരിക്കുന്നു. ഇത് എഴുത്തുകാരന്റെ തന്നെ അനുഭവാഖ്യാനമോ, മറ്റൊരു തീർത്ഥാടകന്റെയോ തീർത്ഥാടകരുടെയോ അനുഭവങ്ങളെ ആശ്രയിച്ചെഴുതിയതോ എന്നു വ്യക്തമല്ല. ഓർത്തഡോക്സ് ആത്മീയതയുടേയും യേശു പ്രാർത്ഥനയെ ആശ്രയിച്ചുള്ള സാധനയുടേയും പ്രചാരണത്തിനായി എഴുതപ്പെട്ട കേവലം സങ്കല്പസൃഷ്ടിയാകാനും മതി ഇത്. ഇതിന്റെ കൈയെഴുത്തുപ്രതി ആദ്യം പ്രത്യക്ഷപ്പെട്ടത് പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ ആഥോസ് മലയിലെ ഒരാശ്രമത്തിലാണ് [1]

അവലംബംതിരുത്തുക

  1. http://www.hermitary.com/articles/pilgrim.html The Way of a Pilgrim: a Russian Orthodox Hermit's Path, Hermitary, Resources and Reflections on Hermits and Solitude]
"https://ml.wikipedia.org/w/index.php?title=ഒരു_തീർത്ഥാടകന്റെ_വഴി&oldid=3360597" എന്ന താളിൽനിന്ന് ശേഖരിച്ചത്