ഒന്നാം പാനിപ്പത്ത് യുദ്ധം
ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമായ യുദ്ധമാണ് ഒന്നാം പാനിപ്പത്ത് യുദ്ധം. ഇന്ത്യയിൽ വെടിമരുന്ന്, തീക്കോപ്പുകൾ, പീരങ്കി എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്. 1526 ഏപ്രിൽ 21-നു ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത് ഗ്രാമത്തിന് അടുത്തായിരുന്നു ഈ യുദ്ധം നടന്നത്. ഇതേ യുദ്ധക്കളം പന്ത്രണ്ടാം നൂറ്റാണ്ടുമുതൽക്കേ വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല നിർണ്ണായക യുദ്ധങ്ങൾക്കും വേദിയായിരുന്നു.
ഒന്നാം പാനിപ്പത്ത് യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
മുഗൾ സൈനിക വിജയങ്ങൾ ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
മുഗൾ സാമ്രാജ്യം | ദില്ലി സുൽത്താനത്ത് | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
ബാബർ | സുൽത്താൻ ഇബ്രാഹിം ലോധി† | ||||||||
ശക്തി | |||||||||
10,000 മുഗളരും അഫ്ഗാനികളും,[1] 5,000 സഖ്യ ഇന്ത്യൻ സൈനികർ,[1] 20 പീരങ്കികൾ | 30,000-40,000 സൈനികർ,[1] 100 ആനകൾ[2] | ||||||||
നാശനഷ്ടങ്ങൾ | |||||||||
കുറവ് | വളരെ ഉയർന്നത് |
1526-ൽ, കാബൂൾ ഭരണാധികാരിയും തിമൂറിന്റെ വംശജനുമായ, സഹീർ അൽ-ദിൻ മുഹമ്മദ് ബാബറിന്റെ സൈന്യം, അവരെക്കാൾ എണ്ണത്തിൽ വളരെ ഉയർന്നതായ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ തോൽപ്പിച്ചു. വടക്കേ ഇന്ത്യയിലെ ദില്ലി സുൽത്താനത്തിന്റെ ഭരണാധികാരിയായിരുന്നു ഇബ്രാഹിം ലോധി
ബാബറിന്റെ സൈന്യത്തിൽ ഏകദേശം 15,000 സൈനികരും, 15-നും 20-നും ഇടയ്ക്ക് പീരങ്കിയും ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. എന്നാൽ ലോധിയോടൊപ്പം 100,000 പേരോളം ഉണ്ടായിരുന്നു. ഇതിൽ 30,000 മുതൽ 40,000 വരെ സൈനികരും, ബാക്കിയുള്ളവർ സേനയെ പിന്തുടരുന്നവരും ആയിരുന്നു. 100 ആനകളെങ്കിലും ലോധിയുടെ സൈന്യത്തിൽ ഉണ്ടായിരുന്നു. ബാബറിന്റെ വെടിക്കോപ്പുകൾ യുദ്ധത്തിൽ നിർണ്ണായകമായി. ഒന്നാമതായി ലോധിയുടെ പക്കൽ പീരങ്കികൾ ഇല്ലായിരുന്നു, രണ്ടാമതായി ആനകൾ വെടിയൊച്ചകേട്ട് ഭയന്നു. ബാബർ വെടിക്കോപ്പുകൾ ഉപയോഗിച്ച് ഭയപ്പെടുത്തിയ ലോധിയുടെ ആനകൾ ലോധിയുടെ സൈന്യത്തെത്തന്നെ ചവിട്ടിമെതിച്ചു. ഒരു നല്ല നേതാവായ ബാബർ വളരെ അച്ചടക്കമുള്ള ഒരു സൈന്യത്തെയായിരുന്നു നിയന്ത്രിച്ചിരുന്നത്.
തന്റെ പ്രമാണിമാരും സൈന്യാധിപരും ഉപേക്ഷിച്ച ലോധി യുദ്ധക്കളത്തിൽ മരിച്ചു. (ഈ പ്രമാണിമാരിൽ പലരും കച്ചവടക്കാരായിരുന്നു, ഇവരിൽ മിക്കവരും ദില്ലിയിലെ പുതിയ രാജാവായ ബാബറിന് പിന്നീട് സഖ്യം പ്രഖ്യാപിച്ചു)
ഈ യുദ്ധം ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറപാകി. മുഗൾ എന്ന വാക്കിന്റെ അർത്ഥം മംഗോൾ എന്നാണ്. ഇത് തുർക്കിക്ക് ജനതയെയും ബാബറിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും മംഗോൾ തായ്‌വഴിയും സൂചിപ്പിക്കുന്നു. എന്നാൽ ബാബറിന്റെ സൈന്യത്തിൽ ഭൂരിഭാഗവും പത്താൻമാരും, ഇന്ത്യക്കാരും, മിശ്ര മദ്ധ്യേഷ്യൻ പിന്തുടർച്ച ഉള്ളവരും ആയിരുന്നു.
അവലംബം
തിരുത്തുകഗ്രന്ഥാവലി
തിരുത്തുക- Davis, Paul K. (1999), 100 Decisive Battles: From Ancient Times to the Present, Oxford University Press, ISBN 1-57607-075-1