ഒനെയ്ഡ തടാകം
ഒനെയ്ഡ തടാകം 79.8 ചതുരശ്ര മൈൽ (207 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള, ന്യൂയോർക്ക് സംസ്ഥാനത്തിനുള്ളിലെ ഏറ്റവും വലിയ തടാകമാണ്.[1][2] സിറാക്കൂസ് നഗരത്തിന് വടക്കുകിഴക്കായി, മഹാ തടാകങ്ങൾക്ക് സമീപത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ഒണ്ടാറിയോ തടാകത്തിലേക്ക് ഒഴുകുന്ന ഓസ്‌വെഗോ നദിയുടെ കൈവഴിയായ ഒനെയ്ഡ നദിയെ ഇത് പോഷിപ്പിക്കുന്നു. ആദ്യകാലം മുതൽ 1825-ൽ ഈറി കനാൽ തുറക്കുന്നതുവരെ, വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് കടൽത്തീരത്തെ ഭൂഖണ്ഡാന്തര ഉൾനാടുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജലപാതയുടെ ഭാഗമായിരുന്നു ഈ തടാകം. തടാകത്തിന് ഏകദേശം 21 മൈൽ (34 കിലോമീറ്റർ) നീളവും ഏകദേശം 5 മൈൽ (8.0 കിലോമീറ്റർ) വീതിയും ശരാശരി ആഴം 22 അടിയുമാണ് (6.7 മീറ്റർ). തടാകത്തിൻറെ തീരം ഏകദേശം 55 മൈൽ (89 കിലോമീറ്റർ) ആണ്. ആറ് കൗണ്ടികളുടെയും 69 കമ്മ്യൂണിറ്റികളുടെയും ഭാഗങ്ങൾ തടാകത്തിൻറെ നീർത്തടത്തിലാണുള്ളത്. ഒനെയ്ഡ, ഷെറിൽ നഗരങ്ങൾ കടന്ന് ഒഴുകുന്ന ഒനെയ്ഡ ക്രീക്ക്, തടാകത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത്, സൗത്ത് ബേയിൽ പതിക്കുന്നു. ഭൂമിശാസ്ത്രപരമായി ഫിംഗർ തടാകങ്ങളിലൊന്നായി കണക്കാക്കുന്നില്ലെങ്കിലും, ഒനെയ്ഡ തടാകത്തെ, ഫിംഗർ തടാകങ്ങളുമായുള്ള അതിന്റെ സാമീപ്യം കാരണം, ചിലർ അവയുടെ പെരവിരൽ എന്ന് വിളിക്കുന്നു. ആഴം കുറഞ്ഞതിനാൽ, വേനൽക്കാലത്ത് ആഴമേറിയ ഫിംഗർ തടാകങ്ങളേക്കാൾ ചൂട് കൂടുതലും ശൈത്യകാലത്ത് ഉപരിതലം തണുത്തുറയുന്നതുമാണ്. ഐസ് ഫിഷിംഗ്, സ്നോമൊബൈലിംഗ് എന്നീ ശൈത്യകാല കായിക വിനോദങ്ങളുടെ പേരിൽ തടാകം ജനപ്രിയമാണ്.
ഒനെയ്ഡ തടാകം | |
---|---|
സ്ഥാനം | Oneida / Oswego counties, New York, United States |
നിർദ്ദേശാങ്കങ്ങൾ | 43°12′0″N 75°54′0″W / 43.20000°N 75.90000°W |
പ്രാഥമിക അന്തർപ്രവാഹം | Oneida Creek, Fish Creek, Chittenango Creek |
Primary outflows | Oneida River |
Basin countries | United States |
പരമാവധി നീളം | 21 മൈ (34 കി.മീ) |
പരമാവധി വീതി | 5 മൈ (8.0 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 50,894 ഏക്കർ (79.5 ച മൈ) |
ശരാശരി ആഴം | 22 അടി (6.7 മീ) |
പരമാവധി ആഴം | 55 അടി (17 മീ) |
Water volume | .331 cu mi (1.38 കി.m3) |
ഉപരിതല ഉയരം | 369 അടി (112 മീ) |
Islands | Big Isle, Dunham's Island, Frenchman Island, Little Island, Long Island, Wantry Island |
അധിവാസ സ്ഥലങ്ങൾ | (see article) |
അവലംബം
തിരുത്തുക- ↑ Ausubel, Seth (September 10, 2008). ""Section 319 Nonpoint Source Success Stories: New York: Oneida Lake" Projects Reduce Phosphorus in Lake". Environmental Protection Agency Meeting. Archived from the original on 28 August 2009.
{{cite journal}}
: Cite journal requires|journal=
(help) - ↑ "New York - MSN Encarta". Archived from the original on 2009-10-28. Retrieved 2009-10-10.