അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സിനിമകൾ നിർമ്മിക്കുമ്പോൾ അനേകം ഫ്രെയിമുകളെ ഒന്നിച്ച് ക്യാൻവാസിൽ കാണിക്കുന്ന സങ്കേതമാണ് ഒനിയൻ സ്കിന്നിംഗ്. ഓരോ ഫ്രെയിമിലും മാറ്റങ്ങൾ വരുത്തി അനിമേഷൻ നടത്തുമ്പോൾ തൊട്ടുമുൻപിലത്തെ ഫ്രെയിമിൽ നിന്ന് ഇപ്പോഴത്തെ ഫ്രെയിമിൽ എന്തുമാറ്റം വരണമെന്ന് അറിയാൻ ഈ സങ്കേതം സഹായിക്കുന്നു.[1]

Onion skin of frame 7 of this image showing previous 3 frames

ടുപീ യിലെ ഒനിയൻ സ്കിന്നിംഗ്

തിരുത്തുക

ആനിമേഷൻ മൂവികൾ നന്നായി തയ്യാറാക്കാൻ കുട്ടികളെ സഹായിക്കുന്ന പ്രോഗ്രാമാണ് ടുപീ. ഉബുണ്ടുവിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാം. ടുപീ പ്രധാന ജാലകത്തിലെ ഒനിയൻ സ്കിൻ ബോക്സ് ക്ലിക്ക് ചെയ്ത് ബോക്സിലുള്ള ഫ്രെയിം നമ്പറുകളിൽ മാറ്റം വരുത്തി ഒനിയൻ സ്കിന്നിംഗ് സാദ്ധ്യമാക്കാം.

  1. എസ്സ്.എസ്സ്.എൽ.സി പുതുക്കിയ ഐ.സി.ടി. പാഠപുസ്തകം, പേജ് 71, കേരള വിദ്യാഭ്യാസവകുപ്പ്
"https://ml.wikipedia.org/w/index.php?title=ഒനിയൻ_സ്കിന്നിംഗ്&oldid=2032039" എന്ന താളിൽനിന്ന് ശേഖരിച്ചത്