നൊരിമ്പ്

(ഒതുക്കുവലയും പടലും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു സംവിധാനമാണ് തൂപ്പും പടലും. [1] എറണാകുളം ജില്ലയിൽ ഇതിന് നൊരിമ്പ് എന്നും ഒതുക്കുവലയും പടലും എന്നും[2] കോഴിക്കോട് ജില്ലയിൽ ഈട് എന്നും പേരുണ്ട്.[3]) മഴക്കാലത്ത് മീനുകൾ മുട്ടയിടുന്ന സമയത്ത് പുഴകളിലും കായലുകളിലും അധികം ഒഴുക്കില്ലാത്ത സ്ഥലത്താണ് നുരുമ്പ് നിർമ്മിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നതിനാൽ ഇത് നിരോധിതമാണ്.[4][2]

നൊരിമ്പ് - വല്ലാർപാടത്തിനടുത്ത്

ചെളിയിൽ കമ്പുകളോ ഓലമടലോ കുത്തിനിർത്തി ഓലകൊണ്ടുള്ള ഒരു അതിർത്തി തീർത്ത് അതിനുള്ളിൽ കമ്പുകളും ഇലകളും മറ്റും നിക്ഷേപിക്കുന്നതാണ് നിർമ്മാണരീതി.[1] മാവിന്റെയും കശുമാവിന്റെയും ചില്ലകൾ കരിങ്കൽ കല്ലുകൾ ഉപയോഗിച്ച് പുറമെ നിന്ന് നോക്കിയാൽ കാണാത്തവിധം ആഴത്തിൽ താഴ്ത്തുകയും ചെയ്യാറുണ്ട്.[5] നൊരിമ്പിൽ കപ്പ, പിണ്ണാക്ക് എന്നിവയിട്ടും മത്സ്യങ്ങളെ ആകർഷിക്കാറുണ്ട്.[6]

കരിമീൻ, കണമ്പ്, ആറ്റുകൊഞ്ച്[5] തിലാപ്പിയ പോലുള്ള മറ്റു മത്സ്യങ്ങളും ഇതിനുള്ളിൽ മുട്ടയിടാനെത്തും. ആഴ്ച്ചകളോളം ഇത് ഇപ്രകാരം നിലനിർത്തും. മീൻ പിടിക്കാനായി ഇതിനു ചുറ്റും വല കൊണ്ട് ചുറ്റി മീനുകൾക്ക് പുറത്തുകടക്കാനാവാത്ത തരത്തിലുള്ള തടസ്സമുണ്ടാക്കിയശേഷം ഉള്ളിലുള്ള അഴുകിയ കമ്പുകളും ഇലകളും എടുത്തുമാറ്റി അകത്ത് പെട്ടുപോകുന്ന മീനുകളെ കൈകൊണ്ട് പിടിച്ചെടുക്കുകയോ വലകൊണ്ടു നിർമിച്ച കോരി ഉപയോഗിച്ച് കോരിയെടുക്കുകയോ ആണ് ചെയ്യുന്നത്.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "തൂപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഭീഷണി". മാദ്ധ്യമം. 2012 നവംബർ 11. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "കുമ്പളത്ത് നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്നതായി പരാതി". ജനയുഗം. 2013 ഓഗസ്റ്റ് 10. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://digitalpaper.mathrubhumi.com/151702/Mathrubhumi/25-August-2013#page/3/3 Archived 2016-08-26 at the Wayback Machine. ഈട് കെട്ടിയുള്ള മീൻപിടുത്തം , ഉൾനാടൻ ജലാശയങ്ങളിൽ മീനുക്കൾ കുറയുന്നു
  4. "തൂപ്പും പടലും ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം വീണ്ടും വ്യാപകം". ജനയുഗം. 2010 മാർച്ച് 7. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  5. 5.0 5.1 "തൂപ്പുംപടലും വ്യാപകം, ഒത്താശ ചെയ്ത് ഫിഷറീസ് വകുപ്പ്". ജനയുഗം. 2012 ജൂൺ 30. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  6. "നൊരിമ്പുപയോഗിച്ചുള്ള മത്സ്യബന്ധനം: പ്രതിഷേധം ശക്തമാകുന്നു". ജന്മഭൂമി. Archived from the original on 2013 ഓഗസ്റ്റ് 18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |archivedate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നൊരിമ്പ്&oldid=3970208" എന്ന താളിൽനിന്ന് ശേഖരിച്ചത്