സമകാലിക കലാരംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഒക്വേ എൻസേവർ. ആർട്ട് ക്യുറേറ്റർ, നിരൂപകൻ, എഴുത്തുകാരൻ, കവി, വിദ്യാഭ്യാസചിന്തകൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വെനീസ് ബിനാലെയുടെ പതിനഞ്ചാമത് എഡിഷന്റെ ക്യുറേറ്ററാണ്. എട്ടു ബിനാലെകൾ ക്യുറേറ്റ് ചെയ്തിട്ടുള്ള ഒക്വേ കോളജ് ആർട്ട് അസോസിയേഷന്റെ കലാനിരൂപണത്തിനുള്ള ഫ്രാങ്ക് ജ്യൂവറ്റ് മേത്തർ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്

Okwui Enwezor
ജനനം1963
ദേശീയതNigerian
തൊഴിൽCurator

ജീവിതരേഖ

തിരുത്തുക

നൈജീരിയ സ്വദേശിയായ ഇദ്ദേഹം, ആർട്ട്റിവ്യു കണ്ടെത്തിയ കലാ ലോകത്തെ ഏറ്റവും ശക്തരായ 100 വ്യക്തിത്വങ്ങളുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ്. ജൊഹാനസ്ബർഗ് ബിനാലെയാണ് ആദ്യം ക്യുറേറ്റ് ചെയ്തത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കോളജ് ആർട്ട് അസോസിയേഷന്റെ കലാനിരൂപണത്തിനുള്ള ഫ്രാങ്ക് ജ്യൂവറ്റ് മേത്തർ പുരസ്കാരം[1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-06. Retrieved 2014-12-24.
"https://ml.wikipedia.org/w/index.php?title=ഒക്വേ_എൻസേവർ&oldid=3626960" എന്ന താളിൽനിന്ന് ശേഖരിച്ചത്