ഒക്റ്റ്റോയ്
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 ഒക്ടോബർ) |
ഒരിനം ചുങ്കം. ഒരു നഗരത്തിൽ താമസിക്കുന്നവരുടെ ഉപഭോഗത്തിനായി, അതിന്റെ മേൽ ഭരണാധികാരമുണ്ടായിരുന്ന പ്രഭുവിന്റെ അല്ലെങ്കിൽ നാടുവാഴിയുടെ അനുമതിയോടുകൂടി അതിനുള്ളിൽ കൊണ്ടുവരുന്ന മദ്യത്തിന്റെയും മറ്റു സാധനങ്ങളുടെയും മേൽ ചുമത്തുന്ന ടോൾ അല്ലെങ്കിൽ ഡ്യൂട്ടി എന്നാണ് മുൻകാലങ്ങളിൽ ഒക്റ്റ്റോയി എന്ന പദത്തിനു നൽകിയിരുന്ന വിവരണം. അനുവദിക്കുക, അധികാരം നൽകുക എന്നർഥമുള്ള ഒക്റ്റ്റോയർ (Octroyer) എന്നവാക്കിൽ നിന്നാണ് ഈ പദം ഉദ്ഭവിച്ചത്.[1]
ഒക്റ്ററോയ് ആദ്യകാലത്ത് തുറമുഖങ്ങളിൽ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ ഈ ചുങ്കം ചുമത്തൽ ആദായകരമാണെന്നു കണ്ടതോടെ നഗരത്തിന്റെ പരിധിക്കുള്ളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ മേലും ചുമത്തിത്തുടങ്ങി ഇക്കാരണത്താൽ ഇതിന് നഗരച്ചുങ്കം എന്നും പേരുണ്ടായി. ക്രമേണ നഗരത്തിൽനിന്ന് പുറത്തേക്കു കൊണ്ടുപോകുന്ന സാധണങ്ങളിന്മേലും ഒക്റ്റ്റോയ് ചുമത്തുന്ന പതിവുണ്ടായി. ഇവ ഈടാക്കി പോന്നിരുന്നത് നഗരത്തിലേക്കു പ്രവേശിക്കുന്ന ഗേറ്റുകളിൽ വച്ചും നഗരത്തിന്റെ അതിർത്തികളിൽ വച്ചും ആയതിനാൽ ഇതിനെ ഇൻ ഗേറ്റ് ടോൾ എന്നും പറയാറുണ്ടായിരുന്നു. ആദ്യകാലത്തു ജനങ്ങളുടെ ഉപഭോഗത്തിനായി കൊണ്ടുവരുന്ന സാധനങ്ങളുടെ മേൽ മാത്രമേ ചുങ്കം ചുമത്തപ്പെട്ടിരുന്നുള്ളു. എങ്കിലും കാലക്രമത്തിൽ ഉപഭോഗത്തെ പരാമർശിക്കാതെ തന്നെ ചുങ്കം ഏർപ്പെടുത്തുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വരവ് വർദ്ധിപ്പിക്കുന്നതിനാണ് ഇന്ന് ഒക്റ്റ്റോയ് ചുമത്തുന്നത്. പരോക്ഷ നികുതികൾ ചുമത്താൻ അത്തരം സ്ഥാപനങ്ങൾക്ക് അധികാരം കുറവാണ്. ഇന്ത്യൻ ഭരണഘടനയുടെ 7-ം പട്ടിക, അനുക്രമണിക രണ്ടിലെ 49-ം ഉൾക്കുറിപ്പ് ഒക്റ്റ്റോയി ചുങ്കം ചുമത്തുന്നതിനുള്ള അധികാരം മുനിസിപ്പാലിറ്റികൾക്ക് അനുവദിക്കുന്നുണ്ട്.[2]
അവലംബം
തിരുത്തുക- ↑ http://tax.indiainfo.com/reviews/octroi.html Archived 2009-04-22 at the Wayback Machine. Is Octroi Constitutional?
- ↑ http://www.stvat.com/strvat/pages/press/gstindia/octroi_enter.htm Archived 2008-07-26 at the Wayback Machine. Octroi, entertainment & entry tax may survive GST